
അന്തരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ കുടുംബത്തിന് അവതാരക ലക്ഷ്മി നക്ഷത്ര സോഷ്യൽ മീഡിയയിലൂടെ ചെയ്യുന്ന സഹായങ്ങളിൽ പ്രതികരിച്ച് നടൻ സാജു നവോദയ. ചീത്ത കേൾക്കാൻ പാകത്തിന് ജനങ്ങൾക്ക് മുന്നിലേക്ക് എന്തെങ്കിലും ഇട്ടുകൊടുത്തിട്ടുണ്ടെങ്കിൽ അത് കിട്ടണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. സ്മാർട്ട് പിക്സ് മീഡിയ യൂട്യൂബ് ചാനലിനോടായിരുന്നു സാജുവിന്റെ പ്രതികരണം. എന്തെങ്കിലും ചെയ്യണമെങ്കിൽ രഹസ്യമായിവേണം ചെയ്യാൻ. ജനശ്രദ്ധയാകർഷിക്കാനല്ലെങ്കിൽ വീട്ടിൽ കൊണ്ടുപോയി കൊടുക്കുകയാണ് വേണ്ടതെന്നും സാജു നവോദയ പറഞ്ഞു.
രേണുവിന് കുഞ്ഞുങ്ങളുടെ കാര്യം നോക്കണമെന്നും ചേട്ടൻ പോയെന്നും പറഞ്ഞിരിക്കാതെ കുറച്ച് ബോള്‍ഡായി നില്‍ക്കുന്നതാകും എപ്പോഴും നല്ലതെന്ന് സാജു നവോദയ പറഞ്ഞു. മക്കളില്‍ ഒരാള്‍ കൈക്കുഞ്ഞാണ്. അവനെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വളർത്തി വലുതാക്കണമെങ്കില്‍ മൂലയ്ക്ക് ഒതുങ്ങി നിന്നിട്ട് കാര്യമില്ല. നമ്മള്‍ക്കുള്ളതിനേക്കാൾ വിഷമം രേണുവിന്റെ മനസിലുണ്ടാകും. പിന്നെ രേണുവിനെ കുറ്റം പറയാൻ വരുന്നവർ അവരുടെ ഭാഗം കൂടി ശരിയാണോ എന്നു നോക്കിയിട്ട് വേണം കമന്റുകള്‍ എഴുതി കൂട്ടിവയ്ക്കാൻ. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാൻ നല്ല രസമാണെന്ന് പറയാറില്ലേ. ഇതൊക്കെ സ്വന്തം അനുഭവത്തില്‍ സംഭവിക്കുമ്പോഴെ മനസിലാകൂ എന്ന് സാജു ചൂണ്ടിക്കാട്ടി.
മുമ്പ് സുധിയെ പറ്റി മോശമായി നിരവധി യൂട്യൂബ് ചാനലുകള്‍ പലതും എഴുതിപ്പിടിപ്പിച്ചിരുന്നു. സുധിയുടെ മരണശേഷം അതെല്ലാം മാറി. സുധി എന്താണ്, എങ്ങനെയാണ് എന്നത് ഞങ്ങള്‍ക്ക് അറിയാം. അഞ്ച് വർഷത്തോളം ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ആളാണ്. അന്നൊക്കെ തന്റെ വീട്ടിലായിരുന്നു സുധി കിടന്നിരുന്നത്. ആ ഫാമിലിയുമായി അത്രയും ബന്ധമുള്ളവരാണ് തങ്ങളെല്ലാവരുമെന്നും സാജു നവോദയ ഓർമിച്ചു.
“പിന്നെ ലക്ഷ്മി നക്ഷത്രയുടെ വിഷയത്തില്‍ സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവർത്തിച്ചാല്‍ ജനങ്ങള്‍ക്കും അങ്ങനെ തോന്നും. സുധിയുടെ കാര്യത്തിന് ഞാൻ, രാജേഷ് പറവൂർ തുടങ്ങിയവർ ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ക്കാർക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടില്ല. ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാൻ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്ന് തന്നയേ ഞാൻ പറയൂ. ചെയ്തിട്ടുള്ളതുകൊണ്ടാണ് ആളുകള്‍ അങ്ങനെ പറയുന്നത്. അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുക.
ഞങ്ങള്‍ അറിയാതെ വേറൊരാള് ഷൂട്ട് ചെയ്ത് ഇട്ടതാണെന്ന് പറഞ്ഞാലും ഓക്കെയാണ്. അല്ലാതെ ഇവർ തന്നെ എല്ലാം ചെയ്തിട്ട് പിന്നെ. അത് ആര് ചെയ്താലും. മുമ്പ് സുധിക്കെതിരെ സൈബർ അറ്റാക്ക് നടന്ന സമയത്ത് സുധിക്ക് വേണ്ടി വിഡിയോ ഇടാൻ ആരും വന്നതായി ഞാൻ കണ്ടില്ല. പക്ഷേ ഇങ്ങനൊരു അവസ്ഥ വന്നപ്പോള്‍ അതൊക്കെ മാക്സിമം ഉപയോഗിക്കുകയാണെന്നാണ് എല്ലാവർക്കും ചിന്ത പോയത്. സാധാരണ ഒരു ബുദ്ധിയുള്ളവർക്ക് അങ്ങനെയാണ് തോന്നുക. അതിന് പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജെനുവിൻ ആയിരുന്നുവെങ്കില്‍ അത് രഹസ്യമായി ചെയ്യണമായിരുന്നു.” സാജു പറഞ്ഞു.
എല്ലാം ഒരു ചിരിയിലൂടെ തള്ളിക്കളയുകയാണ്. സുധിയെ കുറിച്ച് പറയാനാണെങ്കില്‍ ഞങ്ങള്‍ എല്ലാവർക്കും കുറേ പറയാനുണ്ട്. പക്ഷേ അതെല്ലാം ഞങ്ങളില്‍ ഒതുങ്ങുന്ന കാര്യങ്ങളാണ്. പിന്നെ ലക്ഷ്മിക്ക് ശരിയെന്ന് തോന്നുന്നതാവും ലക്ഷ്മി ചെയ്തത്. അതിന് താഴെ വന്ന കമന്റുകള്‍, ആ കമന്റിട്ടവരുടെ ശരികളാണെന്നും സാജു കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]