ബോളിവുഡ് നടന് ആമീര്‍ ഖാന്റെയും റീന ദത്തയുടെയും മകനായ ജുനൈദ് ഖാന് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. യഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന മഹാരാജ് എന്ന സിനിമയിലൂടെയാണ് ജുനൈദ് സിനിമയിലെത്തുന്നത്. കൂടാതെ സായ് പല്ലവിയ്ക്കൊപ്പം ജപ്പാനിലെ സ്നോ ഫെസ്റ്റിവലിനെ ആസ്പദമാക്കി ഒരുക്കുന്ന മറ്റൊരു ചിത്രത്തില്‍ കൂടി ജുനൈദ് അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ഫോട്ടോഷൂട്ടിന്റെ പേരിലാണ് ജുനൈദ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ അവിനാശ് ഗവാരിക്കര്‍ പകര്‍ത്തിയ ചിത്രത്തില്‍ വളരെ വ്യത്യസ്തമായ മേക്കോവറിലാണ് ജുനൈദ് എത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ചിത്രം വൈറലായതോടെ ഒട്ടേറെയാളുകളാണ് അഭിപ്രായവുമായി രംഗത്ത് വന്നത്. ആമീര്‍ ഖാനെപ്പോലെ സിനിമയില്‍ ജുനൈദിന് തിളങ്ങാന്‍ സാധിക്കട്ടെയെന്ന് ചിലര്‍ കമന്റ് ചെയ്തു.
1986 ല്‍ വിവാഹിതരായ ആമീര്‍ ഖാനും റീദ ദത്തയ്ക്കും 1993 ലാണ് ജുനൈദ് ജനിക്കുന്നത്. 1997 ല്‍ മകള്‍ ഇറാ ഖാന് ജനിച്ചു. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ഇറാ ഖാന്. ഫിറ്റ്നസ്, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇറ തുറന്ന് സംസാരിക്കാറുണ്ട്. 2002 ല്‍ റീന ദത്ത ആമീറുമായി വേര്‍പിരിഞ്ഞു. ഇരുമക്കളും റീനയ്ക്കൊപ്പമാണ് വളര്‍ന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജുനൈദ് സിനിമയിലെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അന്ന് ആമീര്‍ ഖാന് അത് നിഷേധിക്കുകയും ചെയ്തു. പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇപ്പോള്‍ ജുനൈദ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]