ഫോർട്ട്കൊച്ചി: ഗാനഗന്ധർവൻ യേശുദാസിന്റെ ഫോർട്ട്കൊച്ചിയിലെ പഴയ തറവാട് കാണാനെത്തിയതാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. യേശുദാസിന്റെ അമ്മ നട്ടു വളർത്തിയ വീടിനോടുചേർന്നുനിൽക്കുന്ന മാവിൽ അദ്ദേഹം വെള്ളമൊഴിച്ചു. ‘ഈ മാവിനെ ഞാൻ പാട്ടുമാവെന്ന് വിളിക്കും.’ സുരേഷ് ഗോപി പറഞ്ഞു. ഒരുപാട് പാട്ടുകേട്ട് വളർന്ന മാവാണിതെന്നും അദ്ദേഹം പറഞ്ഞു.
‘ഹൗസ് ഓഫ് യേശുദാസ് ‘ എന്നറിയപ്പെടുന്ന ഈ വീടിന്റെ ഇപ്പോഴത്തെ ഉടമ സി.എ. നാസർ സുരേഷ് ഗോപിയെ സ്വീകരിച്ചു. അദ്ദേഹം അമേരിക്കയിലുള്ള യേശുദാസിന് ഫോൺ ചെയ്തു. വീഡിയോ കോളിലെത്തിയ യേശുദാസിനോട് സുരേഷ് ഗോപി സംസാരിച്ചു. ഈ വീടിനോടുചേർന്ന് ചെമ്പൈ ഭാഗവതരുടെ പ്രതിമ സ്ഥാപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]