
നടന് ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. കിടപ്പുമുറി രംഗങ്ങള്‍ പുറത്ത് വിടുമെന്നും തന്നെ ബാല ബലാത്സംഗം ചെയ്തുവെന്നും എലിസബത്ത് പറയുന്നു. ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബാല ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിന് താഴെ എലിസബത്ത് പങ്കുവെച്ച കമന്റിന്റെ സ്ക്രീന്‍ ഷോട്ടും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.
‘പഴയ കാര്യങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞും ഞങ്ങളുടെ കിടപ്പുമുറി വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞും വിഷാദരോഗത്തിന് ഞാന്‍ മരുന്ന് കഴിച്ചിട്ടുണ്ടെന്നും പറഞ്ഞും അയാള്‍ നിരന്തരം എന്നെ ഭീഷണിപ്പെടുത്തുമായിരുന്നു. അയാള്‍ എന്നെ പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു. അയാള്‍ ഒരുപാട് പെണ്‍കുട്ടികളെ വഞ്ചിച്ചിട്ടുണ്ട്. പേടികൊണ്ട് എന്റെ കൈകള്‍ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാള്‍ പരസ്യമായി പറഞ്ഞു. ഞാന്‍ മരുന്ന് മാറി നല്‍കിയെന്ന് അയാള്‍ പറയാതെ പറഞ്ഞു.- എലിസബത്ത് കുറിച്ചു.
രണ്ടാഴ്ച മുമ്പ് ബാലയും ഭാര്യ കോകിലയും ഒരു തമിഴ് യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കിയിരുന്നു. ഇതില്‍ വിവാഹത്തെക്കുറിച്ചടക്കം സംസാരിച്ചിരുന്നു. പിന്നാലെ നിരവധി ആളുകള്‍ ബാലയുടെ വിവാഹജീവിതത്തെക്കുറിച്ച് കമന്റുകളുമായി എത്തി. അത്തരമൊരു കമന്റില്‍, ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയ രോഗിയായ ബാലയെ എലിസബത്ത് വശീകരിക്കുകയായിരുന്നുവെന്ന് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് എലിസബത്ത് ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയത്.
ബാലയുടെ ഗുണ്ടകളേയും മുമ്പ് നടത്തിയ ഭീഷണികളും ഓര്‍ക്കുമ്പോള്‍ തനിക്കും കുടുംബത്തിനും ഇപ്പോഴും പേടിയാണെന്നാണ് എലിസബത്തിന്റെ മറുപടി. ‘ഞങ്ങള്‍ ഫെയ്സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. എനിക്കൊപ്പമുണ്ടായിരുന്ന സമയത്തുതന്നെ അയാള്‍ മറ്റ് സ്ത്രീകള്‍ക്ക് അയച്ച മെസേജുകളും ശബ്ദസന്ദേശങ്ങളും ഇപ്പോഴും എന്റെ കൈയിലുണ്ട്. അയാള്‍ എങ്ങനെ വീണ്ടും വിവാഹം കഴിച്ചുവെന്ന് എനിക്കറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാള്‍ എന്നെ വിവാഹമാല അണിയിച്ചു. വിവാഹം പോലീസിന്റെ മുമ്പില്‍വെച്ചാണ് നടത്തിയത്. ജാതകത്തിലെ പ്രശ്നം കാരണം 41 വയസിനുശേഷം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂവെന്ന് അയാളും അയാളുടെ അമ്മയും പറഞ്ഞു’, എലിസബത്ത് കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]