എസ്.യു. അരുണ് കുമാറിന്റെ സംവിധാനത്തില് ഒരുങ്ങിയ ചിയാന് വിക്രം ചിത്രം ‘വീര ധീര ശൂരന്’ ലോകമെമ്പാടുമുള്ള തിയേറ്ററുകളില് മാര്ച്ച് 27-ന് റിലീസാകും. ആക്ഷന് ത്രില്ലര് എന്റെര്ടെയ്നര് വീര ധീര ശൂരന്, പ്രേക്ഷകന് ഗംഭീര തിയേറ്റര് എക്സ്പീരിയനസ് സമ്മാനിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.
ചിയാന് വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന് തുടങ്ങിയവര് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര് ആണ് നിര്വഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിങ്), സി.എസ്. ബാലചന്ദര് (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധര്. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിര്മ്മാണ വിതരണ കമ്പനിയായ എച്ച്.ആര്. പിക്ചേഴ്സിന്റെ ബാനറില് റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിര്മ്മാണം.
വീര ധീര ശൂരന്റെ ചിത്രീകരണം പൂര്ത്തീകരിച്ച ശേഷം പോസ്റ്റ് പ്രൊഡക്ഷന് ജോലികള് പുരോഗമിക്കുകയാണ്. വീര ധീര ശൂരനിലെ റിലീസായ കല്ലൂരം എന്ന ഗാനം സോഷ്യല് മീഡിയയില് ഇപ്പോഴും ട്രെന്ഡിങ് ആണ്. ചിത്രത്തിന്റെ വിഷ്വല് ഗ്ലിംസും ടീസറും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ കരസ്ഥമാക്കുകയും ചിത്രത്തിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുകയും ചെയ്തു. തിയേറ്ററുകളില് ചിയാന് വിക്രമിന്റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്. പി.ആര്ഒ. ആന്ഡ് മാര്ക്കറ്റിങ് കണ്സള്ട്ടന്റ് പ്രതീഷ് ശേഖര്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]