
2024-ലെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം സ്വന്തമാക്കി എ.ആർ.റഹ്മാനും ആടുജീവിതവും. വിദേശ ഭാഷയിലെ സ്വതന്ത്ര സിനിമകളിലെ മികച്ച പശ്ചാത്തലസംഗീത വിഭാഗത്തിലാണ് ആടുജീവിതം സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. ലോസ് ആഞ്ജലിസിൽ നടന്ന ചടങ്ങിൽ എ.ആർ. റഹ്മാനുവേണ്ടി സംവിധായകൻ ബ്ലെസി പുരസ്കാരം ഏറ്റുവാങ്ങി.
ഓസ്കറിന് മുന്നോടിയായി വിതരണം ചെയ്യുന്ന പുരസ്കാരമായാണ് ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ അവാർഡ് വിശേഷിപ്പിക്കപ്പെടുന്നത്. ആടുജീവിതം എന്ന ചിത്രത്തിലെ ഹൈലൈറ്റ് ആയ പെരിയോനേ എന്ന ഗാനത്തിലൂടെയാണ് എ.ആർ.റഹ്മാനെ തേടി അന്തർദേശീയ സംഗീത പുരസ്കാരമെത്തിയത്. റഫീഖ് അഹമ്മദാണ് വരികളെഴുതിയത്. ജിതിൻരാജാണ് ഗാനം ആലപിച്ചത്. ഫീച്ചർ ഫിലിം ഗാനവിഭാഗത്തിലായിരുന്നു പെരിയോനേ മത്സരിച്ചത്.
ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിലെ മറ്റുചിത്രങ്ങൾ. ഫിലിം, ടിവി, വീഡിയോ ഗെയിമുകൾ, ട്രെയിലറുകൾ, പരസ്യങ്ങൾ, ഡോക്യുമെൻ്ററികൾ, പ്രത്യേക പരിപാടികൾ തുടങ്ങി എല്ലാ ദൃശ്യമാധ്യമങ്ങളിലേയും ഒറിജിനൽ സംഗീതത്തെ ആദരിക്കുന്നതിനായി ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അക്കാദമി നൽകുന്ന പുരസ്കാരമാണിത്.
എ.ആർ.റഹ്മാന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കിയ ചിത്രമായിരുന്നു പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത ആടുജീവിതം. ചിത്രത്തിലെ പാട്ടുകൾ സൂപ്പർഹിറ്റുകളായിരുന്നെങ്കിലും ജിതിൻ രാജ് ആലപിച്ച പെരിയോനേ എന്ന ഗാനത്തിനോട് പലർക്കും ഒരിഷ്ടക്കൂടുതലുണ്ട്. മലയാളത്തിലെ ഒരുഗാനത്തിനും എത്താൻ കഴിയാതിരുന്ന ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് ഇപ്പോൾ ഈ ഗാനം.
വേറൊരു മലയാളഗാനത്തിനും ലഭിക്കാത്ത നേട്ടം, …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]