
18 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2022-ലാണ് തമിഴ് നടന് ധനുഷും രജനികാന്തിന്റെ മകള്‍ ഐശ്വര്യയും പിരിയുന്നത്. ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇവരുവരുടേയും വേര്‍പിരിയല്‍. ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്.
തന്റെ മുന്‍ ഭാര്യയെ കുറിച്ച് ഇരുവരുടേയും ആദ്യ കൂടിക്കാഴ്ചയെ ഓര്‍ത്തെടുത്തിരിക്കുകയാണ് നടന് ധനുഷ് ഇപ്പോള്‍. അച്ഛന് രജനികാന്തിനേക്കാള് 10 ഇരട്ടി ലാളിത്യമുള്ളയാളാണ് ഐശ്വര്യയെന്ന് എന്ന് പറഞ്ഞുകൊണ്ട് പ്രകീര്‍ത്തനവും ധനുഷ് നടത്തുകയുണ്ടായി. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
രജനികാന്തിന്റെ മകളായതാണോ മുന്‍ഭാര്യയോടുള്ള താതപര്യത്തിന് കാരണം എന്ന ചോദ്യത്തിനാണ് ധനുഷ് പ്രതികരിച്ചത്. ‘ഞാന്‍ അവളെ (ഐശ്വര്യ) അങ്ങനെ കണ്ടിട്ടില്ല. എനിക്ക് അവളുടെ ലാളിത്യം ഇഷ്ടമായിരുന്നു. അവളുടെ അച്ഛന് സിംപിളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഐശ്വര്യയെ നോക്കൂ. അവള് അവളുടെ പിതാവിനേക്കാള്‍ 100 മടങ്ങ് ലളിതമാണ്. ഐശ്വര്യ എല്ലാവരേയും തുല്യരായി കാണുന്നു, ആരുമായും ചങ്ങാത്തം കൂടാം. അവള് ഞങ്ങളുടെ മക്കളെ നന്നായി വളര്‍ത്തുന്നു എന്ന വസ്തുതയെ എനിക്കിഷ്ടമാണ്’ ധനുഷ് പറഞ്ഞു.
വലിയ ആഘോഷങ്ങളോടെ 2004ലാണ് ധനുഷും ഐശ്വര്യ രജനികാന്തും വിവാഹിതരാകുന്നത്.
വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം, 2006-ല്‍ ദമ്പതികള്‍ക്ക് ആദ്യ കുഞ്ഞ് ജനിച്ചു. പിന്നീട്, 2010-ലായിരുന്നു ഇളയ മകന് ലിങ്കയുടെ ജനനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]