
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനംചെയ്ത പുഷ്പ 2. രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് പുതിയൊരാൾകൂടി എത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ബോളിവുഡ് നടി ശ്രദ്ധ കപൂർ എത്തും എന്നാണ് 123 തെലുഗു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുഷ്പയിലെ നിർണായകമായ രംഗത്തുവരുന്ന ‘ഊ അണ്ടവാ മാമാ’ എന്ന ഗാനത്തിന് റിലീസ് ചെയ്ത് നാളിത്രയായിട്ടും ആരാധകരുടെ എണ്ണത്തിൽ യാതൊരു കുറവും വന്നിട്ടില്ല. സാമന്തയുടേയും അല്ലു അർജുന്റേയും പ്രകടനമായിരുന്നു ഗാനത്തിന്റെ സവിശേഷത. ഇതിന് സമാനമായ ഗാനരംഗത്തിലേക്കാണ് ശ്രദ്ധ വരുന്നതെന്നാണ് വാർത്തകൾ. ആദ്യ ഭാഗത്തിലെ ഗാനത്തിനെ വെല്ലുന്ന രീതിയിലായിരിക്കും സംവിധായകൻ പുതിയ ഗാനമൊരുക്കുക. ഇതിനായി സാമന്ത വാങ്ങിയതിനേക്കാൾ പ്രതിഫലം ശ്രദ്ധ വാങ്ങുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ശ്രദ്ധ കപൂർ പ്രധാന വേഷത്തിലെത്തിയ ‘സ്ത്രീ 2’ രാജ്യമെമ്പാടും വലിയ ഹിറ്റായിരുന്നു. ഈ വേളയിലാണ് പുഷ്പയുടെ അണിയറപ്രവർത്തകർ ഡാൻസ് നമ്പറിനായി നടിയെ സമീപിച്ചത് എന്നാണ് വിവരം. ആദ്യഭാഗത്തിലെ ഗാനത്തിനായി സാമന്തയ്ക്ക് അഞ്ച് കോടിയായിരുന്നു പ്രതിഫലം ലഭിച്ചത്.
ഈവര്‍ഷം ഡിസംബര്‍ ആറിനാണ് സിനിമ തിയേറ്ററുകളിലെത്തുക. അതിനിടെ ചിത്രത്തിന്റെ ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശം 900 കോടി രൂപയ്ക്ക് വിറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷനും നാടകീയതയും നിറഞ്ഞ സിനിമയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്കുന്ന വാഗ്ദാനം. പുഷ്പയുടെ ആദ്യഭാഗം വന്‍ വിജയം വരിച്ചിരുന്നു.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണ് ‘പുഷ്പ 2’. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു. ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍. തിരക്കഥ സംവിധായകന്റേതുതന്നെയാണ്. മൈത്രി മൂവി മേക്കേഴ്സാണ് പുഷ്പ 2 നിർമ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]