
ധ്യാന്‍ ശ്രീനിവാസന്, അല്‍ത്താഫ് സലിം, പുതുമുഖം ബാലാജി ജയരാജന്, വര്‍ഷ വിശ്വനാഥ്, ഗൗരി ഗോപന് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എന്‍.വി. മനോജ് സംവിധാനം ചെയ്യുന്ന ‘ഓശാന’ എന്ന ചിത്രത്തിലെ ആദ്യ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി. ബി.കെ. ഹരിനാരായണന് എഴുതി മെജോ ജോസഫ് സംഗീതം പകര്‍ന്ന് കെ.എസ്. ഹരിശങ്കര്‍ ആലപിച്ച ‘നിന് മിഴിയില്‍ വിഴി നട്ട് കണ്പീലി ചിമ്മാതെ….’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. എം.ജെ.എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാര്ട്ടിന് ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ബോബന് സാമുവല്‍, സ്മിനു സിജോ, സാബുമോന് അബ്ദുസ്സമദ്, നിഴലുകള്‍ രവി, അഞ്ജയ വി.വി., ഷാജി മാവേലിക്കര, സബീറ്റ ജോര്‍ജ്, ചിത്ര നായര്‍, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യന്, ജാന്‍വി തുടങ്ങിയവരും അഭിനയിക്കുന്നു.
To advertise here, Contact Us
കഥ, തിരക്കഥ, സംഭാഷണം, ജിതിന് ജോസ് എഴുതുന്നു. ബി.കെ. ഹരിനാരായണന്, വിനായക് ശശികുമാര്‍, ജിസ് ജോയി, ഷോബിന്‍ കണ്ണങ്കാട്ട്, സാല്‍വിന്‍ വര്‍ഗീസ് എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫ് സംഗീതം പകരുന്നു. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളെയും ജീവിതനിലപാടുകളെയും സ്വാധീനിക്കുന്നു എന്ന് മനോഹരമായി ഈ ടീസറില്‍ അവതരിപ്പിക്കുന്നുണ്ട്.
മെല്ബിന് കുരിശിങ്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ്-സന്ദീപ് നന്ദകുമാര്‍. പ്രോജക്ട് ഡിസൈനര്‍-അനുകുട്ടന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- കമലാക്ഷന്‍ പയ്യന്നൂര്‍, കല-ബനിത്ത് ബത്തേരി, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം-ദിവ്യ ജോബി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീകുമാര്‍ വളംകുളം, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി, പബ്ലിസിറ്റി ഡിസൈന്‍- ഷിബിന്‍ സി. ബാബു, കളറിസ്റ്റ്-അലക്സ് വി.വര്‍ഗീസ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍- ഡോക്ടര്‍-സംഗീത ജനചന്ദ്രന്(സ്റ്റോറീസ് സോഷ്യല്‍) ഒരു വ്യക്തിയുടെ ജീവിതത്തില്‍ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരങ്ങളുടെയും ബന്ധങ്ങളുടെയും സങ്കീര്‍ണ്ണതകള്‍ അവതരിപ്പിക്കുന്ന സംഗീതസാന്ദ്രമായ പ്രണയകഥ ദൃശ്യവത്കരിക്കുന്ന ‘ഓശാന’ നവംബര്‍ ആദ്യം പ്രദര്‍ശനത്തിനെത്തും. പി.ആര്.ഒ.-എ.എസ്. ദിനേശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]