
ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ആരുടെയും പേര് പറയുന്നില്ലെങ്കിൽ, ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന് നടൻ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിൻ്റെ പ്രതികരണം. നിരവധിയാളുകളാണ് സന്തോഷ് പണ്ഡിറ്റിൻ്റെ പോസ്റ്റിന് പിന്തുണച്ചുകൊണ്ട് എത്തുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
Justice ഹേമ കമ്മീഷൻ റിപ്പോർട്ട് ഒന്ന് ചുരുക്കി പറഞ്ഞാൽ ഇത്രേയുള്ളൂ..
കുറേ കാലമായി ഏതൊക്കെയോ നടിമാരെ, ഏതെക്കോയോ നടന്മാരും, സംവിധായകരും, ഏതെക്കെയോ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച്, ഇവിടേയോക്കെയോ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. പരാതി പെട്ടാൽ അവസരം നഷ്ടപ്പെടുമോ അല്ലെങ്കിൽ ജീവഭയം കാരണം ഇവർ ആരും സംഭവം പുറത്ത് പറഞ്ഞില്ല, പരാതിപ്പെട്ടില്ല. ചൂഷണം ചെയ്തത് പ്രമുഖ നടന്മാർ, ചെയ്യപ്പെട്ടത് പ്രമുഖ നടികളെ, നടന്നത് പ്രമുഖ ഹോട്ടലുകളിൽ, ഇതെല്ലാം ചർച്ച ചെയ്തത് പ്രമുഖ ചാനലുകളിൽ.
മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീമിന്റെ ലിസ്റ്റ് പുറത്തു വന്നു ട്ടോ..
1.ഉരുക്ക് സതീശൻ
2. ടിൻ്റു മോൻ എന്ന കോടീശ്വരൻ
3. ചിരഞ്ജീവി IPS
4. ബ്രോക്കർ പ്രേമ ചന്ദ്രൻ
5.പവനായി.
6.കൊപ്ര പ്രഭാകരൻ.
7.അനന്തൻ നമ്പ്യാർ.
8.മുണ്ടക്കൽ ശേഖരൻ.
9.ഹൈദർ മരക്കാർ.
10.കടയാടി ബേബി.
11. കൊളപ്പുള്ളി അപ്പൻ.
12.മോഹൻ തോമസ്.
13.കീരിക്കാടൻ ജോസ്.
14. ജോൺ ഹോനായി
15.കീലേരി അച്ചു
(പവർ ഗ്രൂപ്പിലുള്ളത് പേരും, അഡ്രസും, ആധാറും ഒന്നും ഇല്ലാത്ത 15 അദൃശ്യരായ മനുഷ്യന്മാർ ആണെന്ന് ഇനിയും ആരും പറയരുത് )
നടിയെ അക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, കൂടുതൽ നടിമാർ അക്രമത്തിന് ഇരയായി എന്നതിന് തെളിവ് ഉണ്ടത്രേ. പക്ഷേ ആ പ്രമുഖ നടിമാർ കേസ് കൊടുക്കില്ല എന്നു പറയുന്നു. ഭൂരിഭാഗം സിനിമ സെറ്റിലും ലഹരി ഉപയോഗം വ്യാപകമാണെന്നും നടിമാർ പറയുന്നു.
സിനിമ സ്ക്രീനിൽ U certified ആണേലും…. പിന്നണിയിൽ “A” certificate ആണത്രേ..
നടിമാർ ഉറങ്ങിയോ, സുഖ നിദ്ര കിട്ടിയോ എന്ന് ഉറപ്പ് വരുത്താൻ ഏതെങ്കിലും പ്രമുഖ നടന്മാർ രാത്രിയിൽ വാതിലിൽ 10 തവണ മുട്ടിയാൽ ചില നടിമാർ തെറ്റിദ്ധരിക്കുന്നു. ആ വാതിൽ മുട്ടലിന് പിന്നിൽ “കെയർ ആണ് കെയർ” എന്ന് മനസ്സിലാക്കുന്നില്ല..
കേരളത്തിലെ സർവ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സര്ക്കാര് ഇടപെട്ട് ഉടനെ കമ്മീഷൻ വെക്കണം. പാവം സിനിമാക്കാരെ മാത്രം മാനം കെടുത്തുന്നത് ശരിയല്ല. (രാഷ്ട്രീയ മേഖലയിൽ മാത്രം സ്ത്രീ ചൂഷണം മനസ്സിലാക്കുവാൻ കമ്മീഷൻ വേണ്ട.. കാരണം അതിലും പ്രതി സ്ഥാനത്ത് പ്രമുഖ MLA, പ്രമുഖ MP etc ഒക്കെ വന്നാൽ justice Hema Commission ൻ്റെ അവസ്ഥ ആകും..)
( വാൽ കഷ്ണം.. ആരുടെയും പേര് പറയുന്നില്ലെങ്കിൽ, ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. പക്ഷേ, പുതുതായി സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു വരുന്ന യുവതികൾക്കും, അവരുടെ അമ്മമാർക്കും എങ്ങനെ കൂടുതൽ അവസരങ്ങൾ നേടി പ്രമുഖ നടി ആകാം എന്ന് പറയാതെ പറയുന്ന നല്ലൊരു “study class” ആണ് ഈ റിപ്പോർട്ട്.. )
By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ…)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]