
‘കൽക്കി’യിലെ പ്രഭാസിനെ പരിഹസിച്ച് ബോളിവുഡ് നടൻ അർഷാദ് വാർസി. പ്രഭാസിനെ ‘ജോക്കർ’ എന്നാണ് അർഷാദ് അഭിസംബോധന ചെയ്തത്. ഒരു പോഡ്കാസ്റ്റിനിടെയായിരുന്നു നടൻ്റെ പരാമർശം. ചിത്രത്തിലെ അമിതാഭ് ബച്ചൻ്റെ പ്രകടനത്തെ പക്ഷേ അർഷാദ് പ്രശംസിച്ചു. അവിശ്വസനീയം എന്നാണ് ബച്ചൻ്റെ പ്രകടനത്തെ നടൻ വാഴ്ത്തിയത്.
‘ഞാന്‍ കല്‍ക്കി കണ്ടു. ആ സിനിമ എനിക്ക് ഇഷ്ടപ്പെട്ടില്ല. അമിതാഭ് ജി ആശ്ചര്യപ്പെടുത്തി. എനിക്ക് ആ മനുഷ്യനെ മനസ്സിലാകുന്നില്ല. അദ്ദേഹത്തിനുള്ള ശക്തി നമുക്ക് കിട്ടിയാല്‍ ജീവിതം സെറ്റായി. പ്രഭാസ്, എനിക്ക് സങ്കടമുണ്ട്. എന്തിനാണ് അദ്ദേഹം…. അദ്ദേഹം ഒരു കോമാളിയെ പോലെ ആയിരുന്നു. എന്തിന്? എനിക്ക് ഒരു മാഡ് മാക്സ് ആയിരുന്നു വേണ്ടിയിരുന്നത്. എനിക്ക് മെല്‍ ഗിബ്സണെ ആയിരുന്നു കാണേണ്ടത്. എന്നാല്‍ അവരെന്താണ് ചെയ്തുവെച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അവര്‍ എന്തിനാണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാവാകുന്നില്ല,’ അര്‍ഷാദ് പറഞ്ഞു. ‘മോഡേൺ ലവ് മുംബെെ’ ആണ് ഒടുവിലായി അർഷാദ് വേഷമിട്ട ബോളിവുഡ് സീരിസ്.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ ബോക്സോഫീസിൽ വമ്പൻ കളക്ഷനാണ് നേടിയത്. 1000 കോടിയിലധികം ആഗോളതലത്തിൽ സ്വന്തമാക്കിയ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങളാണ് അണിനിരന്നിരിക്കുന്നത്.
ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിച്ച സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറഞ്ഞ ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.
നായക കഥാപാത്രമായ ‘ഭൈരവ’യായ് പ്രഭാസ് പ്രത്യക്ഷപ്പെടുന്ന ‘കൽക്കി 2898 എഡി’യിലെ നായിക കഥാപാത്രമായ ‘സുമതി’യെയാണ് ദീപിക പദുക്കോൺ കൈകാര്യം ചെയ്തത്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ ‘അശ്വത്ഥാമാവ്’നെ അമിതാഭ് ബച്ചനും ‘യാസ്കിൻ’നെ കമൽ ഹാസനും ‘ക്യാപ്റ്റൻ’നെ ദുൽഖർ സൽമാനും ‘റോക്സി’യെ ദിഷാ പടാനിയും അവതരിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]