
അഭയ് ഡിയോളിനെ പ്രധാന കഥാപാത്രമാക്കി 2009-ല്‍ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രമാണ് ‘ദേവ് ഡി’. 11 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 20.8 കോടിയോളം രൂപ ബോക്സ് ഓഫീസില്‍നിന്ന് നേടി. അഭയ് ഡിയോളിന്റെ കരിയറില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നു കൂടിയാണ് ‘ദേവ് ഡി.’ എന്നാല്‍, ഈ സിനിമ റിലീസ് ചെയ്ത് ഏതാനും കാലങ്ങള്‍ക്ക് ശേഷം സംവിധായകനും നടനും തമ്മിലുള്ള ബന്ധം വഷളായി.
‘ദേവ് ഡി’യുടെ ചിത്രീകണത്തിനിടെ അഭയ് ഡിയോള്‍ ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ആവശ്യപ്പെട്ടുവെന്നും സിനിമയുടെ ബജറ്റ് പോലും നോക്കിയില്ലെന്നും അനുരാഗ് കശ്യപ് ഒരു അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായതോടെ അഭയ് ഡിയോള്‍ പ്രതികരണവുമായെത്തി. അനുരാഗ് കശ്യപ് നുണയനാണെന്നാണ് താരം പറഞ്ഞത്. തന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നുവെന്നും വിഷലിപ്തമായ സ്വഭാവത്തിനുടമയാണ് സംവിധായകനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാഡ് കോപ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ അഭയ് ഡിയോളുമായുള്ള പ്രശ്നത്തെക്കുറിച്ച് അനുരാഗ് കശ്യപ് പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താന്‍ സത്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ അഭയ് ഡിയോളിന് സ്വന്തം മുഖം പുറത്ത് കാണിക്കാന്‍ പോലും പറ്റില്ലെന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.
”മറ്റുള്ളവരുമായി ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ഞാന്‍ മോശമല്ല. ‘ദേവ് ഡി’യുടെ ചിത്രീകരണത്തിന് ശേഷം ഞാന്‍ അഭയ് ഡിയോളിനെ കണ്ടിട്ടില്ല. സിനിമയുടെ പ്രൊമോഷനുകള്‍ക്ക് പോലും അയാള്‍ വന്നിട്ടില്ല. അതിനുശേഷം എന്നോട് സംസാരിച്ചിട്ടേയില്ല. അയാള്‍ക്ക് എന്നെ വിഷലിപ്തമായ വ്യക്തി എന്ന് വിളിക്കണമെങ്കില്‍, ശരി, ആയിക്കോട്ടെ. എന്താണ് സംഭവിച്ചതെന്ന സത്യം എനിക്ക് തുറന്ന് പറയാന്‍ കഴിയില്ല. കാരണം ഞാന്‍ സത്യം പറഞ്ഞാല്‍ അയാള്‍ക്ക് സ്വന്തം മുഖം പോലും പുറത്ത് കാണിക്കാന്‍ കഴിയില്ല. പിന്നീട് അഭയ് ഡിയോളിന് സംസാരിക്കാനുള്ള ധൈര്യം പോലുമുണ്ടാകില്ല”- അനുരാഗ് കശ്യപ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]