മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ലോറൻസ് ബിഷ്ണോയി സംഘത്തിൽനിന്നുള്ള വധഭീഷണികളെത്തുടർന്ന് കനത്ത സുരക്ഷയിലാണ് അദ്ദേഹം പോളിങ് സ്റ്റേഷനിലെത്തിയത്. മുംബൈയിലെ മൗണ്ട് മേരി സ്കൂളിലാണ് സൽമാൻ ഖാൻ വോട്ട് ചെയ്തത്.
വലിയ സുരക്ഷയ്ക്ക് നടുവിലായിരുന്നു സൽമാൻ ഖാൻ വോട്ട് രേഖപ്പെടുത്താനെത്തിയത്. ചാരനിറത്തിലുള്ള ടി-ഷർട്ടും ജീൻസും കറുത്ത തൊപ്പിയുമായിരുന്നു താരത്തിന്റെ വേഷം. വധഭീഷണിയ്ക്ക് നടുവിലായിരുന്നെങ്കിലും സന്തോഷവാനായിട്ടാണ് താരം കാണപ്പെട്ടത്. ആരാധകർക്കുനേരെ ചുംബനമെറിയുകയു ചെയ്തു അദ്ദേഹം. വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോൾ ഏതാനും ആരാധകർക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്തു. ഈ സമയത്തെല്ലാം സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വോട്ടുചെയ്യാൻ സൽമാൻ ഖാൻ എത്തുന്നതിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാവിലെ അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനും സഹോദരനായ അർബാസ് ഖാനും വോട്ട് ചെയ്യാനെത്തിയിരുന്നു.
ഈ മാസം ആദ്യമാണ് സൽമാൻ ഖാന് പുതിയ ഭീഷണി സന്ദേശം ലഭിച്ചത്. താരം നായകനായി റിലീസിനൊരുങ്ങുന്ന സിക്കന്ദറിലെ ‘മേം ഹൂം സിക്കന്ദര്‍…’ എന്ന പാട്ടെഴുതിയ യൂട്യൂബറാണ് മുംബൈ പോലീസിന്റെ പിടിയിലായത്. നടന് നേരെ വരുന്ന അഞ്ചാമത്തെ ഭീഷണി സന്ദേശമായിരുന്നു ഇത്. പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് കനത്ത സുരക്ഷയില്ത്തന്നെയാണ് താരം അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]