പതിനെട്ട് വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മലയാളത്തിൻ്റെ ഡ്രീം പ്രോജക്ടിൻ്റെ താരനിരയിലേക്ക് ഫഹദ് ഫാസിലും അണിചേർന്നു. ബുധനാഴ്ചയാണ് ഫഹദ് ശ്രീലങ്കയിലെ ലൊക്കേഷനിൽ എത്തിയത്. മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനുമുൾപ്പെട്ട രംഗങ്ങൾ നേരത്തെ തന്നെ ചിത്രീകരിച്ചു തുടങ്ങിയിരുന്നു.
മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് മോഹൻലാൽ ശ്രീലങ്കയില്‍ തിരിതെളിച്ചതോടെയാണ് തുടക്കമായത്. ആന്റോ ജോസഫ് പ്രൊഡ്യൂസറും സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മമ്മൂട്ടിക്കും മോഹൻലാലിനും കുഞ്ചാക്കോ ബോബനും പുറമേ നയൻതാര, രണ്‍ജി പണിക്കര്‍, രാജീവ് മേനോന്, ഡാനിഷ് ഹുസൈന്, ഷഹീന് സിദ്ദിഖ്, സനല്‍ അമന്, രേവതി, ദര്‍ശന രാജേന്ദ്രന്, സെറീന് ഷിഹാബ് എന്നിവരും മദ്രാസ് കഫേ,പത്താന് തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലുണ്ട്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.
ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്ബെയ്ജാന്, തായ്ലന്ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]