
വീണ്ടും വിവാഹിതനാകാൻ തീരുമാനിച്ചുവെന്ന് നടൻ ബാല. വധു ആരാണെന്നുള്ളത് ബാല വെളിപ്പെടുത്തിയിട്ടില്ല. തൻ്റെ 250 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും താരം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. തനിക്ക് പലരിൽ നിന്നും ഭീഷണിയുണ്ടെന്ന് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
‘ഞാൻ നിയമപരമായി വിവാഹം കഴിക്കും. എൻ്റെ സ്വത്ത് ആർക്ക് പോകണമെന്ന് ഞാൻ തീരുമാനിക്കും. ചിലപ്പോൾ ജനങ്ങൾക്ക് കൊടുക്കും. തീരുമാനം എന്റേതാണ്. എൻ്റെ സ്വത്ത് കണക്ക് വന്നു. 250 കോടിയെന്ന് തമിഴ്നാട്ടിൽ കണക്കുവന്നു. എൻ്റെ ചേട്ടൻ്റെ കങ്കുവ റിലീസിന് ഒരുങ്ങുകയാണ്. ചിരുത്തെെ ശിവയെക്കാൾ സ്വത്ത് അനിയൻ ബാലയ്ക്കുണ്ടെന്ന് വാർത്തകൾ വന്നു. ആ വാർത്തകൾ വന്നതുമുതൽ എനിക്ക് മനസമാധാനമില്ല ഇല്ലെന്നതാണ് സത്യം. ഇത് ആര് ചെയ്തെന്ന് അറിയില്ല. എൻ്റെ ചെന്നെെയിലുള്ള ബന്ധുക്കളെപ്പോലും സംശയിക്കാം.
അച്ഛൻ എനിക്കുതന്ന വിൽപ്പത്രത്തിലെ സ്വത്തുവിവരങ്ങളെ എനിക്ക് അറിയൂ. ഇനിയും എത്ര സ്വത്തുണ്ടെന്ന് അറിയില്ല. എനിക്ക് മനസമാധാനം വേണം. ഒരു കുടുംബവും കുട്ടികളും വേണം. സിനിമയിൽ അഭിനയിക്കണം. എൻ്റെ കുടുംബജീവിതത്തിൽ ആരും വരരുത്. എനിക്ക് കുഞ്ഞ് ജനിച്ചാൽ കാണാൻ പോലും ആരും വരരുത്‘, ബാല പറഞ്ഞു.
കൈക്കുഞ്ഞുമായി ഒരു സ്ത്രീ വീട്ടിലേക്ക് കയറിവന്ന സംഭവത്തെക്കുറിച്ചും ബാല വിശദമാക്കി. സഹായം ചോദിച്ച് വരുന്നവർ ആദ്യം സെക്യൂരിറ്റിയെ അല്ലേ കാണേണ്ടതെന്ന് ബാല ചോദിച്ചു. തന്നെ മനപ്പൂർവം കെണിയിൽ പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ആരോ പെെസ കൊടുത്ത് ഇവരെ അയച്ചതാണെന്നും ബാല ആവർത്തിച്ചു.
ശനിയാഴ്ച പുലർച്ചെ മൂന്നേമുക്കാലോടെയാണ് വീടിനുമുന്നിൽ അസാധാരണ സംഭവങ്ങൾ നടന്നതെന്ന് ബാല പറഞ്ഞിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളടക്കം ബാല പുറത്തുവിട്ടിരുന്നു. സംഭവത്തിൽ ദൃശ്യങ്ങളടക്കം പോലീസിൽ പരാതി നൽകിയതായി ബാല വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]