മനസ്സ് നിറഞ്ഞ് തന്റെ കുട്ടികളെ സ്നേഹിക്കുകയും അവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെയ്ക്കുകയും ചെയ്യുന്ന അമ്മ. അമ്മയുടെ സ്നേഹത്തിനെക്കുറിച്ച പറയുമ്പോള്‍ മലയാള സിനിമയ്ക്ക് ഒരൊറ്റ മുഖമേയുള്ളു അത് കവിയൂര്‍ പൊന്നമ്മയുടേതാണ്. ആ സ്നേഹമുഖം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് മലയാള സിനിമാ താരങ്ങള്‍ ആദരാഞ്ജലികള്‍ നേര്‍ന്ന് കുറിപ്പുകള്‍ പങ്കുവെയ്ക്കുന്നത്
മലയാളത്തിന്റെ ‘പൊന്ന്’ അമ്മ യാത്രയായി…കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തെത്തുടര്‍ന്ന് നടന് മനോജ് കെ ജയന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ ആദ്യ വാചകങ്ങള്‍ ഇങ്ങനെയാണ്. ‘മലയാളം കണ്ട എല്ലാ നായകന്മാരുടെയും അമ്മയായി അഭിനയിച്ച പൊന്നമ്മ ചേച്ചി കുടുബസമേതത്തില് എന്റെ അമ്മയായി അഭിനയിച്ചു. അത് എനിക്ക് കിട്ടിയ ഏറ്റവും വലിയ മഹാഭാഗ്യമായി ഞാന്‍ എന്നും കരുതുന്നു’- മനോജ് കെ. ജയന്റെ കുറിപ്പിലെ വാക്കുകള്‍.
കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നായികയ്ക്ക് ആദരാഞ്ജലികള്‍ എന്ന വാക്കുകളോടെയാണ് കൊല്ലം എംഎല്‍എയും നടനുമായ മുകേഷ് സോഷ്യല്‍ മീഡിയിയല്‍ പങ്കുവെച്ച കുറിപ്പ് ആരംഭിക്കുന്നത്. ” എന്റെ ആദ്യ ചിത്രത്തില്‍ തന്നെ അമ്മയുടെ മകനായി അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യം. പിന്നെയും എണ്ണിയാല്‍ ഒടുങ്ങാത്ത ചിത്രങ്ങളില്‍ അമ്മയും മകനുമായി. പകരം വെയ്ക്കാനില്ലാത്ത പ്രിയപ്പെട്ട അമ്മയ്ക്ക് പ്രണാമം’ എന്ന് കുറിച്ചു കൊണ്ടാണ് മുകേഷിന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]