
പൊന്നമ്മയുള്പ്പെടെയുള്ള അമ്മനടിമാരായിരുന്നു സിനിമയിലെ എന്റെ ശക്തിയും താങ്ങും ബലവും, എന്റെ കുടുബവുമായി അവര്‍ക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. വീട്ടിലെ അടുക്കളയില്‍ വരെ വന്നിരിക്കാനും എന്നെ അടിക്കാനും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യമുള്ളവരായിരുന്നു അന്നത്തെ അമ്മ നടിമാരെല്ലാം- അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെക്കുറിച്ച് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ച നടി ഉര്‍വശിയുടെ വാക്കുകള്‍
”എന്നെ വല്ലാതെ വിഷമിപ്പിക്കുന്നതാണ് പൊന്നമ്മയുടെ മരണം. കെ.പി.എ.സി. ലളിതചേച്ചിയുടെയും അവസാന സമയത്ത് ഞാന്‍ ഒപ്പമുണ്ടായിരുന്നു. വളരെ വേദനയോടെ ആണ് ഇവരെല്ലാം നമ്മളെ വിട്ടുപോകുന്നത്. പൊന്നമ്മ മരിച്ചതോടുകൂടി മലയാള സിനിമയിലെ അമ്മനടിമാരുടെ കാലഘട്ടം കൂടിയാണ് അവസാനിച്ചത്” ഉര്‍വശി പറഞ്ഞു. കളിപ്പാട്ടം, ഭരതം, സുഖമോ ദേവി, കുടുബവിശേഷം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ഒരു മാസത്തിലേറെയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കവിയൂര്‍ പൊന്നമ്മ. കളമശ്ശേരി മുനിസിപ്പള്‍ ടൗണ്‍ ഹാളില്‍ നാളെ രാവിലെ 9 മണി മുതല്‍ 12 മണി വരെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം ആലുവ വീട്ടുവളപ്പില്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]