
സ്വന്തം ജീവിതത്തില്‍ നടന്ന വളരെ രസകരമായ നടന്ന സംഭവങ്ങള്‍ എന്തൊക്കെയാണ്. ഈ വെള്ളിയാഴ്ച്ച റിലീസ് ചെയ്യുന്ന നടന്ന സംഭവം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ താരങ്ങള്‍ തങ്ങളുടെ ജിവിതത്തിലെ നടന്ന സംഭവങ്ങള്‍ പറയുക എന്ന കാമ്പയിന് സോഷ്യല്‍ മീഡിയിയല്‍ സിനിമാ ആരാധകര്‍ ഏറ്റെടുത്തു. സുരാജ് വെഞ്ഞാറമ്മൂട്, ജോണി ആന്റണി, സുധി കോപ്പ, ശ്രുതി രാമചന്ദ്രന് തുടങ്ങി സിനിമയിലെ ബാലതാരങ്ങള്‍ വരെ വളരെ രസകരമായ നടന്ന സംഭവം പറഞ്ഞിരുന്നു.
കൂട്ടുകാരന്റെ ഭാര്യയെ സ്ഥിരമായി ശല്യം ചെയ്തിരുന്ന ആളെ ശബ്ദം മാറ്റി വിളിച്ച് പറ്റിച്ച നടന്ന സംഭവമാണ് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞത്. ഒരേ ദിവസം മൂന്ന് പെണ്ണുകാണല്‍ ചടങ്ങിന് പോയി പറ്റിയ അമളിയാണ് ജോണി ആന്റണി പങ്കുവച്ചത്. കല്യാണത്തിന് സമ്മാനം നല്‍കിയത് മാറിപ്പോയി പുലിവാല് പിടിച്ച കഥയുമായി സുധി കോപ്പ എത്തിയപ്പോള്‍ ശ്രുതി പറഞ്ഞത് റെസ്റ്റോറന്റില്‍ വച്ച് ആള് മാറിപ്പോയ സംഭവമാണ്.
അനുപ് കണ്ണന് സ്റ്റോറിസിന്റെ യുട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലും പബ്ലിഷ് ചെയ്ത വിഡീയോകള്‍ക്ക് വലിയ പ്രചാരം ലഭിച്ചു. ബാലതാരങ്ങളായ ജെസ് സുജന്‍, എയ്തള്‍ എന്നിവരും അനഘ അശോകും തങ്ങളുടെ നടന്ന സംഭവങ്ങള്‍ പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫാമിലി ഫണ്‍ ഡ്രാമ ജോണറില്‍ അനൂപ് കണ്ണന് നിര്‍മ്മിച്ച് വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജുമേനോനേയും സുരാജിനേയും കൂടാതെ ലിജോ മോള്, ശ്രുതി രാമചന്ദ്രന്, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ- രാജേഷ് ഗോപിനാഥന്, ഛായാഗ്രഹണം- മനേഷ് മാധവ്. എക്സികുട്ടീവ് പ്രൊഡ്യൂസര്‍- മാനുവല്‍ ക്രൂസ് ഡാര്വിന്. സംഗീതം- അങ്കിത് മേനോന്. കണ്ടന്റ് ഫാക്ടറിയാണ് പിആര്‍,മാര്‍ക്കറ്റിംഗ് ചെയ്യുന്നത്.