മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ് ഉണ്ണി മുകുന്ദൻ നായകനായി, ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ‘മാര്‍ക്കോ’. മലയാളത്തിലെ ഏറ്റവും വയലന്‍സുള്ള ചിത്രമെന്നാണ് മാര്‍ക്കോ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍, ചിത്രം പുറത്തുവന്നതിന് പിന്നാലെ, സിനിമയിൽ റിയാസ് ഖാന്റെ അസാന്നിധ്യത്തെക്കുറിച്ച് വലിയ ചര്‍ച്ചകളുണ്ടായി. ചിത്രത്തില്‍ റിയാസ് ഖാന് ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പുറത്തുവന്നപ്പോള്‍ അദ്ദേഹമുള്ള സീനുകളൊന്നും ഉണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് റിയാസ് ഖാന് ഇപ്പോള്‍. താന്‍ അഭിനയിച്ച ഭാഗങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന് വെളിപ്പെടുത്തുകയാണ് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ റിയാസ് ഖാന്.
റിയാസ് ഖാന്റെ വാക്കുകള്‍:
മാര്‍ക്കോ ഷൂട്ടിങ് സമയത്ത് ഉണ്ണി മുകുന്ദനും ഞാനും അടിച്ചുകേറി വാ റീല്‍ ചെയ്തു. അതിന് നന്നായി റീച്ച് കിട്ടി. ആ വീഡിയോ കാണുമ്പോള്‍ തന്നെ അറിയാം ഞാനും ഉണ്ണിമുകുന്ദനും നല്ല അടുപ്പമുള്ളവരാണെന്ന്. നിങ്ങള്‍ കണ്ട ലുക്കോ ഒന്നുമല്ല, ഞാന്‍ കണ്ട മാര്‍ക്കോയ്ക്ക്. എന്റേയും ഉണ്ണിയുടേയും വലിയൊരു ഭാഗം മറ്റൊരു മേക്കോവറിലാണ് ചെയ്തത്. ബ്ലാക് ആന്‍ഡ് ബ്ലാക് സ്യൂട്ടിട്ടുള്ള ഗെറ്റ് അപ്പ് അല്ല. ഉണ്ണി വേറൊരു സ്റ്റൈലിലായിരുന്നു. അത് മുഴുവന്‍ സിനിമയില്‍ ഇല്ല. അത്തരമൊരു ഭാഗത്തായിരുന്നു ഞാനുള്ളത്.
എന്നെ സംവിധായകന് ഹനീഫ് അദേനി വിളിച്ചു, മനഃപൂര്‍വ്വമല്ല എന്ന് പറഞ്ഞു. അത് ഡയറക്ടറുടെ തീരുമാനമാണെന്ന് ഞാന്‍ പറഞ്ഞു. അത് അങ്ങനെ ആണെങ്കിലും തെറ്റില്ല. സംവിധായകനെ ഞാന്‍ ബഹുമാനിക്കുന്നു. നടന് എന്ന നിലയില്‍ എനിക്ക് വിഷമമുണ്ട്. ഒരു ഹിറ്റ് പടത്തില്‍നിന്ന് പുറത്താവുന്നതിലും വിഷമമുണ്ട്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രത്തില്‍ ഞാനുണ്ട്, പക്ഷേ ഇല്ല.
കുറേപ്പേര് ഈ ചോദ്യംചോദിച്ചു, ഞാന്‍ ഉത്തരം ഒന്നും കൊടുത്തില്ല. സംവിധായകന്റെ ഇഷ്ടമാണ്, എനിക്ക് അറിയില്ല എന്ന് സിംപിളായി പറഞ്ഞു. ഇതാണ് യഥാര്‍ഥ സംഭവം. ആരും മനഃപൂര്‍വ്വമല്ല. ഉണ്ണിക്കും ഭയങ്കര ഇഷ്ടമായിരുന്നു. ഉണ്ണിയാണ് എന്നെ വിളിച്ച് ഇക്കാ, ഇത് ചെയ്തു തരണം, ഈ പോര്ഷനില് നമ്മള് രണ്ടുപേരും മാത്രമേയുള്ളൂ വേറെ ആരും ഇല്ല എന്ന് പറഞ്ഞത്. രണ്ടുപേരും കട്ടയ്ക്ക് കട്ടയുള്ള ഫൈറ്റ് ഉണ്ടായിരുന്നു. മനഃപൂര്‍വ്വം ആരും ഒന്നും ചെയ്യില്ല. സാഹചര്യങ്ങളാണ് എല്ലാം. ആരും ആരുടെ വളര്‍ച്ചയും തടയാന്‍ പോവുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]