ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പമുള്ള പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘VD13/SVC54’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 18ന് നടക്കും. ചിത്രത്തിൽ വിജയ് ദേവരകൊണ്ടയാണ് നായകൻ. സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഗീതാ ഗോവിന്ദത്തിന് ശേഷം വിജയ് ദേവരകൊണ്ടയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയവുമാണ് കൈകാര്യം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ.
പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ചിത്രത്തിൻ്റെ റിലീസ് 2024ൽ ഉണ്ടാവുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വിജയ് ദേവരകൊണ്ട ആദ്യമായി നിർമ്മാതാക്കളായ ദിൽ രാജുവും ശിരീഷുമായി കൈകോർക്കുന്ന #VD13/SVC54 വൻ ബഡ്ജറ്റിലാണ് നിർമ്മിക്കുന്നത്. കെ.യു മോഹനൻ ഛായാഗ്രാഹകനാവുന്ന ചിത്രത്തിൻ്റെ സംഗീതം ഗോപി സുന്ദറാണ് നിർവഹിക്കുന്നത്.
കലാസംവിധാനം: എ.എസ് പ്രകാശ്, എഡിറ്റർ: മാർത്താണ്ഡം കെ വെങ്കിടേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിംഗ് : ട്രെൻഡി ടോളി (ദിലീപ് & തനയ്). ചിത്രത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.
Content Highlights: vijay deverakonda new movie title launch, vijay deverakonda movie update
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]