
ബോളിവുഡിലെ യുവ സൂപ്പർതാരങ്ങളിലൊരാളാണ് രൺവീർ സിംഗ്. യഷ് രാജ് ഫിലിംസ് നിർമിച്ച് 2010-ൽ പുറത്തിറങ്ങിയ ബാന്‍ഡ്
ബാജാ ബരാത് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറിയത്. ഇപ്പോഴിതാ രൺവീറിന്റെ ആദ്യ ഓഡിഷന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ദാദാസാഹിബ് ഫാൽക്കേ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. രൺവീർ സിംഗിന്റെ മുംബൈയിൽ നടന്ന ആദ്യ ഓഡിഷൻ എന്ന തലക്കെട്ടോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്. താമസിയാതെ തന്നെ പല സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലും പേജുകളിലും ഈ വീഡിയോ വലിയരീതിയിൽ പ്രചരിച്ചു.
മുഷ്ടി ചുരുട്ടി കൈ ഇരുഭാഗത്തേക്കും വിടർത്തി ഒരു പ്രത്യേകരീതിയിൽ നൃത്തംചെയ്യുന്ന രൺവീറിനെയാണ് വീഡിയോയിൽ കാണാനാവുക. ഇതേ ചുവട് തന്നെ പലതവണ അദ്ദേഹം ആവർത്തിക്കുന്നതും ഇതുകണ്ട് ഓഡിഷനിൽ ഒപ്പമുണ്ടായിരുന്നവർ പൊട്ടിച്ചിരിക്കുന്നതും ദൃശ്യത്തിൽ കാണാം.
കരൺ ജോഹർ ഒരുക്കിയ റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് രൺവീർ നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആലിയാ ഭട്ട് ആയിരുന്നു നായിക. രോഹിത് ഷെട്ടി സംവിധാനംചെയ്യുന്ന സിങ്കം എഗെയ്ൻ ആണ് താരത്തിന്റേതായി ഉടൻ വരുന്ന ചിത്രങ്ങളിലൊന്ന്. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ, കരീന കപൂർ, ദീപിക പദുക്കോൺ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഫർഹാൻ അക്തർ സംവിധാനംചെയ്യുന്ന ഡോൺ 3 യിലും രൺവീർ ആണ് നായകൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]