
ദുബായ്: സൗദി അറേബ്യയിൽ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകൻ ബ്ലെസി. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുൽ റഹീമിന്റെ കഥ ബോബി ചെമ്മണൂർ സിനിമയാക്കാൻ പോവുകയാണെന്നും സിനിമയ്ക്കുവേണ്ടി താനുമായി സംസാരിച്ചിരുന്നെന്നും ബ്ലെസി പറഞ്ഞു. എന്നാൽ, താനതിന് ഇപ്പോൾ സന്നദ്ധനല്ല. വിമാനത്താവളത്തിൽ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിളിയെത്തുന്നത്. കൃത്യമായി മറുപടി പറയാൻകഴിയാത്ത സാഹചര്യമായിരുന്നു.
‘തന്മാത്ര’ ചെയ്തുകഴിഞ്ഞപ്പോൾ അത്തരത്തിലുള്ള ധാരാളം സിനിമകൾ അന്ന് തേടിയെത്തിയിരുന്നു. ഒരു അതിജീവനകഥ പറഞ്ഞുകഴിഞ്ഞ് വീണ്ടും ഗൾഫിലെ പ്രയാസങ്ങൾ മുൻനിർത്തി അത്തരം സിനിമകൾ ചെയ്യുന്നതിൽ ത്രില്ലില്ല -ബ്ലെസി പറഞ്ഞു.
‘ആടുജീവിതം’ ചെയ്തതുകൊണ്ട് റഹീമിന്റെ കഥ സിനിമയാക്കാനുള്ള യോഗ്യത തനിക്കുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ആടുജീവിതം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിലെത്തിയതാണ് ബ്ലെസി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]