
ഏറെ നാളുകളായി ടൊവിനോ തോമസിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം പള്ളിച്ചട്ടമ്പിയുടെ ഷൂട്ടിങ് തുടങ്ങുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസാണ്.
ദാദാ സാഹിബ്, ശിക്കാര്‍, കനല്, നടന്, ഒരുത്തി എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ പ്രശസ്തനായ തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെ തിരക്കഥയൊരുക്കുന്നത്. പിരീയഡ് സ്വഭാവമുള്ള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്.
വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓവര്‍സീസ് ഫിലിം ഡിസ്ട്രിബ്യുഷനില്‍ GCC രാജ്യങ്ങളില്‍ ആദ്യമായി മാര്‍ക്കറ്റ് കീഴടക്കിയ ഇന്ത്യന്‍ കമ്പനിയാണ് വേള്‍ഡ് വൈഡ് ഫിലിംസ്. ദിവാകര്‍ മണിയാണ് പള്ളിച്ചട്ടമ്പിയുടെ ചായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്സ് ബിജോയിയുടെതാണ് സംഗീതം. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു.
തന്‍സീര്‍ സലാം, സിസിസി ബ്രദേഴ്സ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ദിലീഷ് നാഥ് ആര്‍ട്ടും, മഞ്ജുഷ രാധാകൃഷ്ണന് കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിര്‍വഹിക്കുന്നു. എല്‍സണ്‍ എല്‍ദോസ് ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ലൈന്‍ പ്രൊഡ്യൂസര്‍ അലക്സ് ഇ കുര്യന്. ഫിനാന്‍സ് കണ്ട്രോളര് അനില്‍ അമ്പല്ലൂര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് രാജേഷ് മേനോന്. സ്റ്റില്‍സ് റിഷ്ലാല് ഉണ്ണികൃഷ്ണന്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അഖില്‍ വിഷ്ണു വി എസ്, പി.ആര്.ഓ അക്ഷയ് പ്രകാശ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]