ഷാര്‍ജ: ചുരുളി എന്ന സിനിമയിലെ ഭാഷമൂലം സമൂഹത്തിന് ഒരു ദോഷവും സംഭവിച്ചിട്ടില്ലെന്ന് സിനിമയ്ക്കാധാരമായ ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥയുടെ എഴുത്തുകാരന് വിനോയ് തോമസ് പറഞ്ഞു. എന്നാല്‍, നല്ലത് എന്ന വിശേഷണത്തില്‍ പുറത്തിറങ്ങുന്ന സിനിമകളും സാഹിത്യകൃതികളും സമൂഹത്തിന് ദോഷമുണ്ടാക്കുന്നവയാണ്. മലയാളത്തെ തിരിച്ചുപിടിക്കാനാണ് തന്റെ ശ്രമമെന്നും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വിനോയ് പറഞ്ഞു.
‘നന’ എന്ന നോവെല്ല ചുരുളിയുടെ രണ്ടാംഭാഗമാണ്. നല്ലവര്മാത്രം താമസിക്കുന്ന സ്ഥലത്ത് ഒരു കുറ്റവാളിയെ അന്വേഷിച്ചുപോകുന്നവരുടെ കഥയാണിത്. രക്തസാക്ഷിത്വം എന്നവിഷയം ദാര്‍ശനികമായി ചര്‍ച്ചചെയ്യുന്ന നോവെല്ലെയാണിത്. ലോകത്തിലെ ഏറ്റവും മനോഹരമായ പ്രണയകഥ ഡ്രാക്കുളയാണെന്നും വിനോയ് അഭിപ്രായപ്പെട്ടു.
അവനവന്റെ ശരീരത്തോട് ഒരാള്ചെയ്യുന്ന കുറ്റകൃത്യമാണ് രക്തസാക്ഷിത്വമെന്നും അദ്ദേഹം പറഞ്ഞു. എല്ലാമതങ്ങളിലും പ്രാകൃത ആചാരങ്ങളിലേക്ക് തിരിച്ചുപോകാനുള്ള പ്രവണതയുണ്ട്. ജീവിച്ചിരിക്കുന്നവരെ ‘ഫിക്ഷണല്‍’ കഥാപാത്രമാക്കാനുള്ള സ്വാതന്ത്ര്യമാണ് താന്‍ ആഗ്രഹിക്കുന്നത്. ഭാഷാപ്രയോഗത്തിലും സമാനമായ സ്വാതന്ത്ര്യംവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]