
ലിംഗവിവേചനം, പുരുഷാധിപത്യം എന്നീ സാമൂഹിക പ്രശ്നങ്ങള്‍ പ്രമേയമായ സിനിമ എന്ന നിലയില്‍ പ്രശസ്തി നേടിയ ചിത്രമായിരുന്നു കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ‘റോക്കി ഓര് റാണി കി പ്രേം കഹാനി’. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത പ്രണയകഥയില്‍ സാമൂഹിക വിഷയങ്ങള്‍ക്കൂടി ഉള്‍ച്ചേര്‍ക്കുകയായിരുന്നു. രണ്‍വീര്‍ സിങ്, ആലിയ ഭട്ട് എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ധര്‍മേന്ദ്ര, ജയ ബച്ചന്, ഷബാന അസ്മി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.
ചിത്രത്തില്‍ കാമിയോ റോളില്‍ തിളങ്ങി ഷീബ ആകാശ്ദീപ് സാബിറുമുണ്ടായിരുന്നു. സിനിമയിലെ ധര്‍മേന്ദ്രയുമായുള്ള കിസ്സിങ് രംഗത്തെക്കുറിച്ച് വിശദീകരിക്കുകയാണിപ്പോള്‍ ഷീബ. ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ആ സമയത്ത് സംവിധായകന് കരണ്‍ തന്നെ യാദൃച്ഛികമായി കാണാനിട വന്നു. അന്നേരം ഇത് ഒരു ‘ഗുഡ് ഓപ്ഷന്’ ആണെന്ന് അദ്ദേഹം ചിന്തിച്ചെന്നും എന്നാല്‍ ധര്‍മേന്ദ്രയുമായി ചുംബനരംഗമുള്ളതിനാല്‍ അവര്‍ തന്നെ സമീപിക്കാന്‍ മടിച്ചെന്നും ഷീബ വെളിപ്പെടുത്തി.
എന്നാല്‍ സമ്മതം മൂളുന്നതിന് മുന്‍പ് ഭര്‍ത്താവും നിര്‍മാതാവുമായ ആകാശ്ദീപ് സാബിറുമായി ഇത്തരത്തില്‍ ഒരു സീനുള്ള കാര്യം ചര്‍ച്ചചെയ്തു. ഭര്‍ത്താവ് ഇക്കാര്യത്തില്‍ തന്റെ കൂടെനില്‍ക്കുകയും ഒരു തമാശയായെടുത്താല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ കരണിനോട് സമ്മതമറിയിച്ചെന്നും അവര്‍ അറിയിച്ചു. എന്നാല്‍ സിനിമയിലെ ചുംബനരംഗം യഥാര്‍ഥമായിരുന്നില്ല. അതേസമയം കവിളില്‍ കിസ്സ് നല്കുന്ന സീന്‍ ഉണ്ടായിരുന്നെന്നും ഷീബ പറഞ്ഞു.
1992-ല്‍ സൂര്യവന്‍ഷിയില്‍ സല്മാന് ഖാനൊപ്പം അഭിനയിച്ചതോടെയാണ് ഷീബ ബോളിവുഡില്‍ പ്രശസ്തയായത്. 1993-ല്‍ ഹം ഹേ കമാല്‍ കെയിലും അഭിനയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]