
ആലിയ ഭട്ട് നായികയായി എത്തിയ ബോളിവുഡ് ചിത്രം ‘ജിഗ്ര’ ബോക്സോഫീസിൽ പതറുന്നു. ചിത്രത്തിൻ്റെ കളക്ഷനിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇതുവരെ 21 കോടി രൂപയാണ് ചിത്രത്തിന് നേടാനായത്.
2024-ലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നായിരുന്നു ‘ജിഗ്ര’. ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രത്തിന്മേലുള്ള പ്രതീക്ഷയും വർധിച്ചു. എന്നാൽ ആദ്യദിനം മുതൽ ചിത്രത്തിന് ബോക്സോഫീസിൽ തിളങ്ങാൻ സാധിച്ചില്ല. ആദ്യദിനം 4.55 കോടിരൂപയാണ് ചിത്രം സ്വന്തമാക്കിയത്. സമീപകാലത്തെ ആലിയ ഭട്ട് സിനിമകളിലെ ഏറ്റവും കുറവ് കളക്ഷനാണിത്. രണ്ടാം ദിനം കളക്ഷനിൽ വർധനവുണ്ടായെങ്കിലും പിന്നീട് തകരുകയായിരുന്നു.
ബോക്സോഫീസ് പ്രകടനത്തിന് പുറമെയുള്ള വിവാദങ്ങളും ചിത്രത്തെ ചുറ്റിപ്പറ്റിയുണ്ട്. ഒന്നിലധികം വിവാദങ്ങളാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ നേരിടുന്നത്. ‘ജിഗ്ര’യുടെ ബോക്സ് ഓഫീസ് കളക്ഷനിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് നടി ദിവ്യ ഖോസ്ല രംഗത്തെത്തിയിരുന്നു. വ്യാജ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ക്കായി ആലിയ ചിത്രത്തിന്റെ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ദിവ്യ ഖോസ്ലെ ആരോപിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദിവ്യ ആലിയ ഭട്ടിനെതിരേ തുറന്നടിച്ചത്. തിയേറ്ററില്‍ ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ ചിത്രവും ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
‘ജിഗ്ര’ ടീമിൽനിന്ന് വിവേചനം നേരിട്ടു, …
‘കളക്ഷനിൽ കൃത്രിമം, ആലിയ ഭട്ട് ടിക്കറ്റുകൾ …
ഈ സംഭവത്തിന് തൊട്ടുപിന്നാലെ ജിഗ്രയുടെ അണിയറപ്രവർത്തകരിൽനിന്ന് തനിക്ക് വിവേചനം നേരിട്ടെന്ന ആരോപണവുമായി മണിപ്പൂരി നടൻ ബിജൗ താങ്ജാം രംഗത്തെത്തി. ഒട്ടും പ്രൊഫഷണലല്ലാത്ത സമീപനമാണ് ജിഗ്രയുടെ അണിയറപ്രവർത്തകരിൽനിന്ന് തനിക്ക് നേരിടേണ്ടിവന്നതെന്ന് മേരി കോം, റോക്കട്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിജൗ താങ്ജാം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള അഭിനേതാക്കളോട് പ്രമുഖ ചലച്ചിത്ര നിർമാണക്കമ്പനികൾ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും
ജിഗ്രയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ബിജൗ പറഞ്ഞു.
ധര്‍മ പ്രൊഡക്ഷന്സിന്റെയും ഏറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്സിന്റെയും ബാനറില്‍ കരണ്‍ ജോഹര്‍, അപൂര്‍വ മെഹ്ത, ആലിയ ഭട്ട്, ഷഹീന് ഭട്ട്, സൗമന്‍ മിശ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വാസന് ബാലയാണ് സംവിധാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]