
പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2-ലെ അല്ലു അര്‍ജുനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മൈത്രി മുവീ മേക്കേഴ്സ് ചിത്രം സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. വ്യത്യസ്തമായ കോസ്റ്റിയൂമില്‍ ഗൗരവഭാവം നിറഞ്ഞ അല്ലുവിന്റെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഈവര്‍ഷം ഡിസംബര്‍ ആറിനാണ് സിനിമ തിയേറ്ററുകളിലെത്തുക. അതിനിടെ ചിത്രത്തിന്റെ ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശം 900 കോടി രൂപയ്ക്ക് വിറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷനും നാടകീയതയും നിറഞ്ഞ സിനിമയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്കുന്ന വാഗ്ദാനം. പുഷ്പയുടെ ആദ്യഭാഗം വന്‍ വിജയം വരിച്ചിരുന്നു.
മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണ് ‘പുഷ്പ 2’. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍. തിരക്കഥ സംവിധായകന്റേതുതന്നെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]