
പ്രമുഖ ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി. ഗംഗാധരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടിയും മോഹൻലാലും. ഒരു വടക്കൻ സ്നേഹ ഗാഥയിലെ നായകനെന്നാണ് മമ്മൂട്ടി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു അദ്ദേഹത്തിനോടുണ്ടായിരുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം.
‘മലയാളികൾ എക്കാലവും ഓർത്തുവെക്കുന്ന, കലാമേന്മയുടെ മുദ്രപതിഞ്ഞ ഒട്ടേറെ നല്ല ചിത്രങ്ങൾ സമ്മാനിച്ച പ്രിയപ്പെട്ട പി വി ഗംഗാധരൻ സർ ഈ ലോകത്തോട് വിടപറഞ്ഞു. വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു അദ്ദേഹത്തോട് എനിക്കുണ്ടായിരുന്നത്. മാതൃഭൂമി ദിനപ്പത്രത്തിൻ്റെ ഡയറക്ടർ പദവിയടക്കം ഒട്ടേറെ സ്ഥാനങ്ങൾ അലങ്കരിച്ച ആ മഹനീയ വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികൾ’, മോഹൻലാൽ കുറിച്ചു.
‘ഒരു വടക്കൻ സ്നേഹ ഗാഥയിലെ നായകൻ പ്രിയപ്പെട്ട പീവീജിക്ക് ആദരാഞ്ജലികൾ’, മമ്മൂട്ടി കുറിച്ചു.
വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു പി.വി. ഗംഗാധരന്റെ അന്ത്യം. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം.
Content Highlights: pv gangadharan passed away mohanlal mammootty about pv gangadharan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]