
ഈ വരുന്ന ക്രിസ്മസ് നാളുകളിൽ ഇന്ത്യൻ ബോക്സോഫീസ് രണ്ട് വമ്പൻ ചിത്രങ്ങളുടെ നേർക്കുനേർ പോരാട്ടത്തിന് സാക്ഷ്യംവഹിക്കാൻ ഒരുങ്ങുകയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ, രാജ്കുമാർ ഹിറാനി-ഷാരൂഖ് ഖാൻ ടീമിന്റെ ഡങ്കി എന്നിവയാണ് ആ ചിത്രങ്ങൾ.
ഈ രണ്ടുചിത്രങ്ങളുടെയും മത്സരം നല്ലതാണെന്ന് പറയുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് സലാറും ഡങ്കിയും ഒരേസമയം തിയേറ്ററുകളിലെത്തുന്നതിനേ കുറിച്ച് പറഞ്ഞത്.
സലാർ റിലീസിനോടനുബന്ധിച്ച് എന്തെല്ലാം പ്രചാരണങ്ങളാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നതെന്ന് അറിയില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. സംവിധായകൻ പ്രശാന്ത് നീലിനെ ബന്ധപ്പെടാറുണ്ട്.
ഹിറാനി സാർ ഷാരൂഖ് സാറിനെ വെച്ചെടുത്ത പടമാണ് സലാറിനൊപ്പം റിലീസ് ചെയ്യുന്നത്. ഒരു സിനിമാ പ്രേമി എന്ന നിലയിൽ ഇത് താനിഷ്ടപ്പെടുന്നുവെന്നും പൃഥ്വി പറഞ്ഞു.
“രണ്ട് വലിയ സംവിധായകരുടെ, രണ്ട് വലിയ താരങ്ങൾ അഭിനയിക്കുന്ന, രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന ചിത്രങ്ങൾ ഒരേസമയം റിലീസാവുന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. ഞാനിത് രണ്ടും കാണും.
എനിക്കീ കാര്യം ഉറപ്പിച്ചുപറയാൻ സാധിക്കും. രണ്ട് വലിയ ചിത്രങ്ങളാണ് ഈ വരുന്ന അവധി നാളുകളിൽ വരാൻ പോകുന്നത്.
ഇന്ത്യൻ സിനിമയെ ഇതുപോലെ ആഘോഷിക്കാൻ 2023-നേക്കാൾ മികച്ച വേറൊരു വർഷമുണ്ടോ? പൃഥ്വിരാജ് ചോദിച്ചു.” നിലവിൽ എമ്പുരാൻ എന്ന ചിത്രത്തിന്റെ സംവിധാനത്തിരക്കുകളിലാണ് താനെന്നും മോഹൻലാൽ സെറ്റിൽ ഉടൻ ജോയിൻ ചെയ്യുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. രണ്ട് ഭാഗങ്ങളിലായൊരുങ്ങുന്ന സലാറിന്റെ ആദ്യഭാഗമായ സീസ്ഫയർ ആണ് ഡങ്കിക്കൊപ്പം ഈ വരുന്ന ഡിസംബറിൽ റിലീസ് ചെയ്യുന്നത്.
പ്രഭാസ് നായകനാവുന്ന ചിത്രത്തിൽ പൃഥ്വിരാജും മുഖ്യവേഷത്തിലുണ്ട്. വരദരാജ മന്നാർ എന്ന വേഷത്തിലാണ് പൃഥ്വി എത്തുന്നത്.
ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരാണ് മറ്റുവേഷങ്ങളിൽ. രവി ബസ്രുർ ആണ് സംഗീത സംവിധാനം.
ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് ചിത്രം നിർമിക്കുന്നത്. Content Highlights: actor prithviraj sukumaran about salaar and dunki movie clash, actor prithviraj sukumaran interview
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]