ഹൈദരാബാദ്: സിനിമാ ഡാന്‍സ് കൊറിയോഗ്രാഫര്‍ ജാനി മാസ്റ്ററിനെതിരേയുള്ള ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം കടുപ്പിച്ച് ഹൈദാരാബാദ് പോലീസ്. പരാതി രജിസ്റ്റർ ചെയ്തതിന് പിന്നാലെ ജാനി മാസ്റ്റര്‍ ഒളിവില്‍ പോയെന്നാണ് വിവരം. ഗുരുതരമായ വകുപ്പുകളിലാണ് എഫ്.ഐ.ആര്. ഇട്ടിരിക്കുന്നത്.
സഹപ്രവര്‍ത്തകയാണ് ജാനി മാസ്റ്റര്‍ക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. അസിസ്റ്റന്റ ഡാന്‍സ് കോറിയോഗ്രാഫറായ 21-കാരിയെ ചെന്നൈ, മുംബൈ, ഹൈദരാബാദ് മുതലായ സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു യുവതി. പ്രായപൂര്‍ത്തിയാകുന്നതിനും മുന്‍പ് ലൈംഗികചൂഷണം നടത്തിയെന്ന വെളിപ്പെടുത്തലിലാണ് പോക്സോ കേസ് ചുമത്തിയത്. വസതിയില്‍ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.
നേരത്തെയും ജാനി മാസ്റ്ററിന് എതിരെ പോലീസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണില്‍ ജാനി മാസ്റ്റര്‍ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി നര്‍ത്തകനായ സതീഷ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റര്‍ രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]