
നവാഗതനായ സഞ്ജു വി. സാമുവൽ സംവിധാനം ചെയ്യുന്ന ‘കപ്പ്’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. അനന്യ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലീനാ മേരി ആൻ്റണി എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
ഇടുക്കി ജില്ലയില കുടിയേറ്റ മേഖലയായ വെള്ളത്തൂവലിലെ ഒരു സാധാരണക്കാരൻ്റെ മകനായ കണ്ണൻ എന്ന് വിളിക്കുന്ന നിധിൻ ബാബുവിൻ്റെ
ഏറ്റവും വലിയ സ്വപ്നമാണ് ബാഡ്മിൻ്റണിൽ വലിയ കളിക്കാരനാകുക എന്നത്. അവൻ്റെ ആഗ്രഹത്തിലൂടെയാണ് ചിത്രത്തിൻ്റെ സഞ്ചാരം.
സ്പോർട്ട്സ് പശ്ചാത്തലത്തിലൂടെ സ്നേഹത്തിൻ്റേയും, ബന്ധങ്ങളുടേയുമൊക്കെ കഥ പറയുകയാണ് ഈ ചിത്രം. എല്ലാ വിഭാഗം പ്രേക്ഷകർക്കും ഏറെ ആസ്വാദകരമാകും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
യുവനായകൻ മാത്യു തോമസാണ് കണ്ണൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫും നമിതാ പ്രമോദും മറ്റ് രണ്ടുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം റിയ ഷിബുവാണ് നായിക. ഗുരു സോമസുന്ദരം, ജൂഡ് ആന്റണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ – അഖിലേഷ് ലതാ രാജ്- ഡെൻസൺ ഡ്യൂറോം, ഗാനങ്ങൾ – മനു മഞ്ജിത്ത്, സംഗീതം – ഷാൻ റഹ്മാൻ, ഛായാഗ്രഹണം – നിഖിൽ പ്രവീൺ-
എഡിറ്റിംഗ് – റെക്സൺ ജോസഫ്, കലാസംവിധാനം -ജോസഫ് തെല്ലിക്കൽ -ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -മുകേഷ് വിഷ്ണു. & രഞ്ജിത്ത് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പൗലോസ് കുറു മുറ്റം, പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെപ്റ്റംബർ ഇരുപത്തിയേഴിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ-വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]