കൊച്ചി: തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ARM-ന്റെ വ്യാജ പ്രിൻ്റ് പുറത്തിറങ്ങിയതിൽ സെെബർ പോലീസ് അന്വേഷണം ആരംഭിച്ചു. ചിത്രത്തിൻ്റെ സംവിധായകൻ ജിതിൻ ലാൽ ഉൾപ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും.
ടൊവിനോ നായകനായെത്തിയ ARM വ്യാജ പ്രിൻ്റ് പ്രചരിക്കുന്ന വിവരം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ ജിതിൻ ലാൽ എന്നിവരാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. വീട്ടിലിരുന്ന് ടിവിയിൽ വ്യാജ പ്രിൻ്റ് കാണുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ലിസ്റ്റിൻ പുറത്തുവിട്ടത്. സിനിമയെ നശിപ്പിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് നിർമാതാവ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ട്രെയിനിലിരുന്ന് ഒരാൾ മൊബൈലിൽ സിനിമ കാണുന്ന വീഡിയോയാണ് സംവിധായകൻ ജിതിൻ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. ഹൃദയം തകരുന്ന കാഴ്ചയാണിതെന്ന് സംവിധായകൻ ഇതിനൊപ്പം കുറിച്ചിരുന്നു.
Also Read
’50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ …
ARM-ന്റെ വ്യാജപതിപ്പ് പുറത്ത്, ട്രെയിനിലിരുന്ന് …
മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നുവേഷങ്ങളിലാണ് ചിത്രത്തിൽ ടൊവിനോ എത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
നേരത്തെ ’ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിൻ്റെ വ്യാജ പതിപ്പ് പ്രചരിച്ചതിൽ സെെബർ പോലീസ് പ്രതികളെ പിടികൂടിയിരുന്നു. തിയേറ്റർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പോലീസ് തമിഴ്നാട് സ്വദേശികളായ പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]