
ഷറഫുദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ‘ദി പെറ്റ് ഡിക്റ്റക്റ്റീവ്’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. അനുപമ പരമേശ്വരന്റെ പിറന്നാള്‍ ദിനമായ ഏപ്രില്‍ 25-നാണ് റിലീസ്. ‘ഹലോ മമ്മി’ എന്ന സിനിമയ്ക്ക് ശേഷം ഷറഫുദീന്‍ നായകവേഷത്തിലെത്തുന്ന ചിത്രമാണിത്. തെന്നിന്ത്യന്‍ സിനിമ ലോകത്ത് ശ്രദ്ധേയയായ അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്.
സമ്പൂര്‍ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ എത്തിയ ‘ദി പെറ്റ് ഡിക്റ്റക്റ്റീവി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍ നിര്‍മിക്കുന്ന ചിത്രം പ്രനീഷ് വിജയനാണ് സംവിധാനം ചെയ്യുന്നത്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകന് എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദര്‍ നായ്കാണ് ചിത്രത്തിന്റെ എഡിറ്റര്‍. രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കുന്നത്. ഡ്രീം ബിഗ് ഫിലിംസിനാണ് ചിത്രത്തിന്റെ വിതരണ ചുമതല.
പ്രൊഡക്ഷന്‍ ഡിസൈനെര്‍- ദീനോ ശങ്കര്‍, ഓഡിയോഗ്രാഫി- വിഷ്ണു ശങ്കര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനര്‍- ഗായത്രി കിഷോര്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രണവ് മോഹന്‍, സ്റ്റില്‍സ്- രോഹിത് കെ. സുരേഷ്, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]