
സംഗീത സംവിധായകന് ഗോപി സുന്ദറിനെ കുറിച്ച് നിരവധി കിംവദന്തികളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടാറുള്ളത്. വനിതാ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ നിരന്തരം പോസ്റ്റ് ചെയ്യാറുള്ളത് കൊണ്ട് തന്നെ അവരെയും ഗോപി സുന്ദറിനെയും വെച്ചുള്ള കഥകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്നതും പതിവാണ്.
ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് മുഖമടച്ച് മറുപടി നല്‍കിയിരിക്കുകയാണ് ഗോപി സുന്ദര്‍. ‘ഇവളാണു എന്റെ കല്യാണി കുട്ടി’ എന്ന അടിക്കുറിപ്പോടെ തന്റെ നാടന്‍ വളര്‍ത്തു നായയ്ക്കൊപ്പമുള്ള ഫോട്ടോയും ഗോപി സുന്ദര്‍ പങ്കുവെച്ചിട്ടുണ്ട്.
ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്നവര്‍ക്ക് നന്ദിയും നമസ്കാരവും പറഞ്ഞുകൊണ്ടാണ് ഗോപി സുന്ദര്‍ വളര്‍ത്തുനായയ്ക്കൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്.
‘ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികള്‍ക്കും നന്ദി’ ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]