ഹേമാ കമ്മിറ്റി റിപ്പോർട്ട് പല ചലച്ചിത്ര ഇൻഡസ്ട്രികളിലും ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും എം.പിയുമായ കങ്കണ റണൗട്ട്. ബോളിവുഡ് താരങ്ങളും വനിതാ സഹപ്രവർത്തകരെ ഒരുപാട് ചൂഷണം ചെയ്യുന്നുണ്ടെന്ന് അവർ ന്യൂസ് 18-യോടുപറഞ്ഞു.
എങ്ങനെയാണ് ബോളിവുഡിലെ നായകന്മാർ സ്ത്രീകളെ ഉപദ്രവിക്കുന്നതെന്നറിയാമോ എന്ന് കങ്കണ ചോദിച്ചു. “ഡിന്നറിന് വീട്ടിലേക്ക് വരണമെന്നാവശ്യപ്പെടും. മെസേജുകൾ അയയ്ക്കും. ചെല്ലുന്നവരെ ഉപദ്രവിക്കും.” കങ്കണയുടെ വാക്കുകൾ.
കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ചും കങ്കണ സംസാരിച്ചു. “കൊൽക്കത്തയിലെ ബലാത്സംഗ കൊലപാതകത്തിലേക്ക് നോക്കൂ. എനിക്കെതിരെയുള്ള ബലാത്സംഗ ഭീഷണി നോക്കൂ. സ്ത്രീകളെ നമ്മൾ ബഹുമാനിക്കുന്നില്ലെന്ന് എല്ലാവർക്കും അറിയാം. സിനിമാ മേഖലയും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. പെൺകുട്ടികളെ കോളേജ് പയ്യന്മാർ കമന്റടിക്കും. സിനിമയിലെ നായകന്മാരും ഇതുപോലെയുള്ളവരാണ്. ജോലിസ്ഥലത്ത് ഒരു സ്ത്രീയെ എങ്ങനെയാണ് പരിഗണിക്കുന്നതെന്നും നമുക്കറിയാം.” കങ്കണ കൂട്ടിച്ചേർത്തു.
സംവിധാനംചെയ്ത് മുഖ്യവേഷത്തിൽ അഭിനയിക്കുന്ന ‘എമർജൻസി’യാണ് കങ്കണയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇന്ദിരാ ഗാന്ധിയായാണ് ചിത്രത്തിൽ കങ്കണയെത്തുന്നത്. സിഖ് സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് എമർജൻസിയുടെ റിലീസ് കോടതി തടഞ്ഞിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]