
അഞ്ചു വർഷത്തെ നീണ്ടകാത്തിരിപ്പിന് ശേഷം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് റിലീസിനൊരുങ്ങുകയാണ്. ഓണം റിലീസായിട്ടാണ് ബറോസ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റിനായും കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോഴിതാ ചിത്രത്തിൻ്റെ അനിമേറ്റഡ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാൽ തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ‘ബറോസ് & വൂഡു’ എന്ന വീഡിയോ പുറത്തുവിട്ടത്. ബറോസിന്റെ ആനിമേഷൻ സീരീസിന്റെ സംവിധാനം സുനിൽ നമ്പുവാണ് നിർവഹിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാറിന്റേതാണ് ആശയം.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ‘ബറോസ്’ എന്ന സിനിമയൊരുക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹൻലാൽ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരുസോമസുന്ദരം, മോഹൻശർമ, തുഹിൻ മേനോൻ എന്നിവരാണ് എന്നിവർക്ക് പുറമേ മായാ, സീസർ ലോറന്റെ തുടങ്ങി. വിദേശതാരങ്ങളും വേഷമിടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമേരിക്കൻ റിയാലിറ്റി ഷോ ആയ ദ വേൾഡ് ബെസ്റ്റിൽ പങ്കെടുത്ത് വിജയിച്ച ലിഡിയൻ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിർവഹിക്കുന്നത്. മാർക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകൾ ഡിസൈൻ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമാണം.