
ഹൈദരാബാദ്: കഴിഞ്ഞദിവസം അന്തരിച്ച ഇന്ത്യൻ മാധ്യമ ലോകത്തെ അതികായനും രമോജി ഫിലിം സിറ്റി, രാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഈനാഡു ഗ്രൂപ്പ് ചെയർമാനുമായ രാമോജി റാവുവിന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു.
അദ്ദേഹംതന്നെ നേരത്തെ നിശ്ചയിച്ചിരുന്ന രാമോജി ഫിലിം സിറ്റിയിലെ സമാധി സ്ഥലത്താണ് അന്ത്യകർമങ്ങൾ നടന്നത്. ആന്ധ്രാപ്രദേശ് നിയുക്ത മുഖ്യമന്ത്രിയും ടി.ഡി.പി. പ്രസിഡന്റുമായ ചന്ദ്രബാബു നായിഡു തിരക്കിനിടയിലും ഡൽഹിയിൽനിന്നെത്തി അന്ത്യകർമങ്ങളിൽ പങ്കെടുത്തു. തന്റെ വഴികാട്ടി എന്ന് നായിഡു വിശേഷിപ്പിച്ച രാമോജിയുടെ ശവമഞ്ചം അദ്ദേഹം ചുമന്നു. രാമോജിയുടെ മകനും ഈനാഡു ഗ്രൂപ്പ് എം.ഡി.യുമായ കിരണും ചെറുമകനുണ് അന്ത്യകർമങ്ങൾ നടത്തിയത്.
തെലുഗു മാധ്യമ, ചലച്ചിത്ര ലോകത്തെ പ്രമുഖർ സംസ്കാരചടങ്ങിൽ പങ്കെടുത്തു. ചിരഞ്ജീവി, നാഗർജ്ജുന, പവൻ കല്യാൺ, മഹേഷ് ബാബു, സംവിധായകൻ രാജമൗലി തുടങ്ങിയ പ്രമുഖ താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]