
റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ഥിയായ ആണ്‍കുട്ടിയെ ശകാരിച്ച് നടിയും നര്‍ത്തകിയുമായ മലൈക അറോറ. ‘ഹിപ് ഹോപ് ഇന്ത്യ സീസണ് 2’ ഡാന്‍സ് റിയാലിറ്റി ഷോയ്ക്കിടെയാണ് 16-കാരനായ മത്സരാര്‍ഥിയെ ജഡ്ജായ മലൈക അറോറ ശകാരിച്ചത്. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായി.
‘നിന്റെ അമ്മയുടെ ഫോണ്‍ നമ്പര്‍ എനിക്ക് തരൂ’ എന്നാണ് മലൈക അറോറ 16-കാരനോട് ആദ്യം പറയുന്നത്. അല്പം പരുഷമായിട്ടായിരുന്നു നടി ഇക്കാര്യം കുട്ടിയോട് പറഞ്ഞത്. ഇതോടെ എന്തിനാണ് അമ്മയുടെ നമ്പറെന്ന് മത്സരാര്‍ഥി ചോദിച്ചപ്പോള്‍ മലൈക അറോറ അതിന്റെ കാരണവും തുറന്നുപറഞ്ഞു.
മത്സരാര്‍ഥിയായ 16-കാരന്റെ അനുചിതമായ പെരുമാറ്റമാണ് മലൈക അറോറയെ പ്രകോപിപ്പിച്ചത്. 16-കാരന് കണ്ണിറുക്കിയതും ഫ്ളൈയിങ് കിസ്സുകള്‍ നല്‍കിയതുമാണ് മലൈക കാരണമായി ചൂണ്ടിക്കാട്ടിയത്. ചെറിയ പ്രായമുള്ള മത്സരാര്‍ഥിയുടെ ഇത്തരം പെരുമാറ്റത്തെക്കുറിച്ച് മലൈക അറോറ തുറന്നുപറഞ്ഞു. റിയാലിറ്റി ഷോയിലെ മറ്റു മത്സരാര്ഥികളും 16-കാരന്റെ പെരുമാറ്റം അനുചിതമായെന്നാണ് അഭിപ്രായപ്പെട്ടത്. റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയെ മലൈക അറോറ ശകാരിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]