
കണ്ടന്റ് ക്രിയേറ്ററും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ഒറി എന്ന പേരില്‍ അറിയപ്പെടുന്ന ഒര്ഹാന് അവത്രാമണിക്കും ഏഴ് സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്ത് ജമ്മു കശ്മീര്‍ പോലീസ്. കത്രയിലെ വൈഷ്ണോദേവി ക്ഷേത്ര പരിസരത്തുവെച്ച് മദ്യപിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്. കത്രയിലെ നിരോധിത മേഖലയിലിരുന്ന് മദ്യപിച്ച എട്ട് പേര്‍ക്കെതിരേയും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എ.എന്‍.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒറിയോടൊപ്പം റഷ്യന്‍ സ്വദേശിയായ അനസ്താസില അര്സമസ്കിന, ദര്ശന് സിങ്, പര്ഥ് റൈന, റിതിക് സിങ്, റാഷി ദത്ത, രക്ഷിത ഭോഗല്‍, ഷഗുന്‍ കോലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതും മതവികാരം വ്രണപ്പെടുത്തിയതുമാണ് ഇവര്‍ക്കെതിരായ കുറ്റങ്ങള്‍.
വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപത്തെ കത്രയിലെ കോട്ടേജില്വെച്ചാണ് സംഘം മദ്യപിച്ചത്. ഹിന്ദു മതത്തിലെ ഏറ്റവും പുണ്യ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായതിനാല്‍ ഈ പ്രദേശത്ത് മാംസാഹരത്തിനും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
സുഹാന ഖാന്, ജാന്‍വി കപൂര്‍, ഖുശി കപൂര്‍, സാറ അലി ഖാന്, നൈസ ദേവ്ഗണ്, അനന്യ പാണ്ഡെ തുടങ്ങി നിരവധി താരപുത്രിമാരുടെ അടുത്ത സുഹൃത്താണ് ഒറി. ബോളിവുഡ് പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യം കൂടിയായ ഒറിക്ക് ഇന്‍സ്റ്റഗ്രാമില്‍ 1.6 മില്ല്യണ്‍ ഫോളോവേഴ്സുണ്ട്. ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിലും ഒറി തിളങ്ങിനിന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]