
മലയാള സിനിമയിലെ ഹിറ്റ് കോംബോയായ മോഹന്‍ലാലും എം.ജി. ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ശോഭന- മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയാണ് വീണ്ടും ഇരുവരും ഒന്നിക്കുന്നത്. സിനിമയിലെ ആദ്യഗാനം ഫെബ്രുവരി 21-ന് പുറത്തിറങ്ങും. പാട്ടിന്റെ പ്രമോ അണിയറപ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.
‘കണ്മണി പൂവേ’ എന്ന് തുടങ്ങുന്ന പാട്ടിന്റെ പ്രൊമോയാണ് പുറത്തുവന്നത്. ജേക്സ് ബിജോയ് ആണ് സംഗീതസംവിധാനം. ബി.കെ. ഹരിനാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് സിനിമ നിര്‍മിക്കുന്നത്.
മോഹന്‍ലാലും എം.ജി. ശ്രീകുമാറും ചേര്‍ന്ന് ഗാനം ആലപിക്കുന്നതിന്റെ കുഞ്ഞുവീഡിയോയാണ് പ്രൊമോയായി പുറത്തുവിട്ടിരിക്കുന്നത്. പഴയ മോഹന്‍ലാല്‍- എം.ജി. ശ്രീകുമാര്‍ ഗാനങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് പുറത്തുവന്ന ഭാഗം. വെള്ളിയാഴ്ച രാത്രി ഏഴുമണിക്കാണ് ആദ്യഗാനം പുറത്തുവിടുക. സോണി മ്യൂസിക്കിനാണ് ചിത്രത്തിലെ ഗാനങ്ങളുടെ അവകാശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]