
നിരവധി കൗതുകങ്ങളോടെ ഒരുക്കുന്ന കുടുംബചിത്രമായ ‘നമുക്ക് കോടതിയില്‍ കാണാം’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഹസീബ് ഫിലിംസ് ആന്റ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സംജിത് ചന്ദ്രസേനനാണ്.
ത്രയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംജിത് ചന്ദ്രസേനന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഈ രണ്ടു ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബര്‍ ഈ ചിത്രത്തിന്റേയും തിരക്കഥ രചിച്ചിരിക്കുന്നു.
ശ്രീനാഥ് ഭാസി, ലാലു അലക്സ്, രണ്‍ജി പണിക്കര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായിക. ജോണി ആന്റണി, നിരഞ്ജ് മണിയന്‍പിള്ള രാജു, ജാഫര്‍ ഇടുക്കി, സി ജോയ് വറുഗീസ്, സുരയൂ രശ്മി ബോബന് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവര്‍ക്കൊപ്പം പുതുമുഖം സഫല്‍ അക്ബറും പ്രധാന വേഷത്തിലെത്തുന്നു.സംവിധായകന് നിഥിന് രണ്‍ജി പണിക്കര്‍ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയരംഗത്തെത്തുന്നു എന്നതും പ്രത്യേകതയാണ്.
വിനായക് ശശികുമാറിന്റെ ഗാനങ്ങള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യം ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം: മാത്യു വര്‍ഗീസ്, നിര്‍മ്മാണ നിര്‍വ്വഹണം : നിജില്‍ ദിവാകര്‍. ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]