
കോഴിക്കോട്: തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികാഘോഷ, യാത്രയയപ്പ് വേദി ഇത്തവണ പ്രശസ്ത ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഗമവേദിയായി. കിഷ്കിന്ധാ കാണ്ഡം സിനിമയുടെ സംവിധായകന് ദിന്‍ജിത്ത് അയ്യത്താന്‍ വാര്‍ഷികാഘോഷ ഉദ്ഘാടകനായി.
ഓസ്ലര് സിനിമയില്‍ മമ്മൂട്ടിയുടെ യൗവനകാലം അഭിനയിച്ച് യുവാക്കളുടെ ഹരമായ ആഡം സാബികായിരുന്നു വിശിഷ്ടാതിഥി.
ചലച്ചിത്രതാരം ബംബര്‍ ചിരി അശ്വിന്, കക്ഷി അമ്മിണിപ്പിള്ള സിനിമയുടെ തിരക്കഥാകൃത്ത് സനിലേഷ് ശിവന്,പ്രശസ്ത ചലച്ചിത്ര സംവിധായകന് മിഥുന് മാനുവലിന്റെ ചീഫ് അസോസിയറ്റ് രജീഷ് വേലായുധന്, ദുല്‍ഖര്‍ സല്‍മാന്റെ പേഴ്സണ്‍ ഫോട്ടോഗ്രാഫറും പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ എസ്ബികെ ഷുഹൈബ് ,കിഷ്കിന്ധാ കാണ്ഡം ഓഡിയോഗ്രാഫര്‍ രഞ്ജുരാജ് മാത്യു,
ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര് ശരണ്‍ ശശിധരന് തുടങ്ങിയവര്‍ അതിഥികളായി എത്തി.
വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ക്കൊപ്പം സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ മികച്ച നാടകങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട C/o പൊട്ടക്കുളം നാടകത്തിന്റെ അവതരണവും നടന്നു.സ്കൂളിലെ അധ്യാപകനായ ശിവദാസ് പൊയില്‍ക്കാവ് രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തിന്റെ അവതരണം സ്കൂളില്‍നിന്ന് ഇത്തവണ റിട്ടയര്‍ ചെയ്യുന്ന ചിത്രകല അധ്യാപകനും നാടക ചലചിത്ര പ്രവര്‍ത്തകനുമായ ഹാറൂണ്‍ അല്‍ ഉസ്മാനുള്ള ആദരവ് കൂടിയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]