
താരങ്ങളുടെ പ്രതിഫലം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിനിമാ നിര്‍മാതാക്കള്‍ പല ചേരികളിലായി ഏറ്റുമുട്ടുന്നതിനിടെ നടന് ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് നിര്‍മാതാവ് സാം ജോര്‍ജ് എബ്രഹാം. ഉണ്ണി മുകുന്ദന് സിനിമാ മേഖലയില്‍ അധികം കാണാത്ത വ്യക്തിത്വമാണെന്ന് സാം ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചു.
ഗെറ്റ് സെറ്റ് ബേബി സിനിമയുടെ കോ പ്രൊഡ്യുസര്‍ ആണ് സാം. സിനിമയുടെ ചിത്രീകരണത്തിനിടെ പ്രതിസന്ധി വന്നപ്പോഴെല്ലാം ഉണ്ണി മുകുന്ദന് താര ജാഡകള്‍ ഇല്ലാതെ ചേര്‍ത്ത് നിര്‍ത്തി. മലയാള സിനിമാ മേഖലയില്‍ ഇങ്ങനെ ചേര്‍ത്ത് നിര്‍ത്തുന്നവര്‍ കുറവാണ് എന്നും സാം ജോര്‍ജ് അഭിപ്രായപ്പെട്ടു.
ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ നിര്‍മിച്ചാല്‍ നഷ്ടം വന്ന് ആത്മഹത്യാ ചെയ്യേണ്ടി വരുമെന്ന് പലരും തന്നോട് പറഞ്ഞു. എന്നാല്‍ ഉണ്ണിയുമൊത്തുള്ള ഷൂട്ടിങ് അനുഭവം തനിക്ക് ഏറ്റവും മികച്ചതായിരുന്നു എന്നും സാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]