
രണ്ടാമത്തെ കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെടുത്തി നടിയും അവതാരകയും മീഡിയ ഇൻഫ്ളുവൻസറുമായ പേളി മാണി. ലേബർ റൂമിൽ നിന്നും കുഞ്ഞിനെ ആദ്യമായി കെെയിലെടുത്ത ചിത്രം താരം പങ്കുവെച്ചു. കുഞ്ഞിന്റെ മൃദുവായ ചർമ്മവും ചെറിയ ഹൃദയമിടിപ്പും തന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായി ഓർമിക്കപ്പെടുമെന്ന് ചിത്രത്തിനൊപ്പം നടി കുറിച്ചു.
‘നീണ്ട 9 മാസങ്ങൾക്ക് ശേഷം ഞങ്ങൾ പരസ്പരം കണ്ടുമുട്ടിയിരിക്കുന്നു. ആദ്യമായാണ് ഞാനവളെ എന്റെ കൈകളില്‍ എടുക്കുന്നത്. അവളുടെ ലോലമായ ചർമ്മവും അവളുടെ കുഞ്ഞുഹൃദയമിടിപ്പുകളും എന്റെ ഏറ്റവും വിലയേറിയ നിമിഷങ്ങളിൽ ഒന്നായി എന്നും എന്റെ ഓര്‍മയിലുണ്ടാകും. ആനന്ദാശ്രു പൊഴിയുകയാണ്, ഒരു പെൺകുഞ്ഞിന്റെ കൂടി അമ്മയായതില്‍ ഞാനിന്നേറെ അഭിമാനിക്കുന്നു.
നിങ്ങൾ എല്ലാവരും ഞങ്ങൾക്ക് സ്നേഹവും, പ്രാർഥനകളും ആശംസകളും ചൊരിയുകയാണെന്ന് ശ്രീനി എന്നോട് പറഞ്ഞു. ഞങ്ങളുടെ കൊച്ചുകുടുംബം ഇത്രമാത്രം സ്നേഹിക്കപ്പെടുന്നു എന്നറിയുന്നതില്‍ എന്റെ ഹൃദയം സന്തോഷത്താല്‍ തുളുമ്പുകയാണ്. എല്ലാവർക്കും ഒരുപാട് നന്ദി’, പേളി മാണി കുറിച്ചു. കുഞ്ഞിനെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് നിരവധിയാളുകളാണ് കമന്റുമായി എത്തുന്നത്.
കഴിഞ്ഞ ദിവസമാണ് പേളി മാണിക്കും ബിഗ് ബോസ് താരം ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ശ്രീനിഷ് തന്നെയാണ് പെൺകുഞ്ഞ് ജനിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
നിലാ ആണ് പേളിയുടേയും ശ്രീനിഷിന്റേയും ആദ്യപുത്രി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടനായ ശ്രീനിഷ് അരവിന്ദും പരിചയപ്പെട്ടത്. 2019 മേയ് 5,8 തീയതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]