
മോഹൻലാൽ നായകനായെത്തിയ ജീത്തു ജോസഫ് ചിത്രം ‘നേര്’ 100 കോടി ക്ലബ്ബിൽ. നിർമാതാക്കളായ ആശിർവാദ് സിനിമാസാണ് ഫെയ്സ്ബുക്കിലൂടെ ചിത്രത്തിന്റെ കളക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ ചിത്രം 100 കോടി രൂപ നേടിയെന്നാണ് പുറത്തുവിട്ട പോസ്റ്ററിലൂടെ നിർമാതാക്കൾ അറിയിച്ചത്. അതേസമയം, ചിത്രത്തിന്റെ ടോട്ടൽ ബിസിനസാണോ 100 കോടിയിലെത്തിയതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്.
ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.
പ്രിയാമണി, അനശ്വര രാജൻ, സിദിഖ്, ജഗദീഷ്, ഗണേഷ് കുമാർ, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, ശാന്തി മായാദേവി, മാത്യു വർഗീസ്, കലേഷ്, കലാഭവൻ ജിന്റോ, രശ്മി അനിൽ, രമാദേവി, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഡിസംബർ 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]