
തൃശ്ശൂര്‍: ചെന്നൈ മൈലാപുരിലെ ‘കല്പന ഹൗസ്’ എന്ന ബംഗ്ളാവില്‍ തിങ്കളാഴ്ച ‘കാലിത്തൊഴുത്തില്‍ പിറന്നവനേ…..കരുണനിറഞ്ഞവനേ….’ എന്ന പാട്ടു കേട്ടില്ല. ആ പാട്ടുകേട്ട് എന്നും ഉണരുന്ന അതിന്റെ സ്രഷ്ടാവ് െക.ജെ. ജോയി തിങ്കളാഴ്ച ഉണര്‍ന്നില്ല. കട്ടിലിനു തൊട്ടടുത്തുവെച്ചിരുന്ന ഗ്രാമഫോണും ഉണര്‍ന്നില്ല. കാല്‍നൂറ്റാണ്ടായി ഈ പാട്ടുകേട്ടാണ് ജോയി ഉണരുന്നതും ഉറങ്ങുന്നതും. ലോകമലയാളികള്‍ ഇത്രത്തോളം ആസ്വദിച്ച മറ്റൊരു ക്രൈസ്തവഭക്തിഗാനവുമില്ല. എന്നാലിതിന്റെ ഈണം സൃഷ്ടിച്ചത് തൃശ്ശൂര്‍ ആമ്പക്കാടന്‍ സ്വദേശി കെ.ജെ. ജോയിയാണെന്ന് അറിയുന്നവര്‍ അപൂര്‍വം.
അച്ഛന്റെ തറവാട്ടുവീടിനു മുന്പിലെ വാതില്‍പ്പടിയിലിരുന്ന് ജോയി അക്കോഡിയന്‍ സംഗീതോപകരണം മീട്ടി നാട്ടുകാരെ അതിശയിപ്പിച്ചിരുന്നു. കേള്‍ക്കാനായി കൂട്ടുകാരും നാട്ടുകാരുമെത്തും. ഉന്നതപഠനമോഹമൊന്നുമില്ലാതെ, സംഗീതജ്ഞനാകാനാണ് ജോയി ആഗ്രഹിച്ചത്. വീട്ടുകാര്‍ എതിര്‍ത്തില്ല. നാട്ടിലെ ചിലരുമായി ചേര്‍ന്ന് ജോയി സംഗീതട്രൂപ്പുണ്ടാക്കി. തൃശ്ശൂരിലും സമീപജില്ലകളിലും അവസരങ്ങളും കിട്ടി. ഒരോരുത്തരായി േജാലികിട്ടിയും ഉപരിപഠനത്തിനുമായി പോയതോടെ ട്രൂപ്പ് നിലച്ചു. കൈവശമുണ്ടായിരുന്ന അക്കോഡിയനുമായി ജോയി ചെന്നൈയിലേക്കു വണ്ടികയറി. അവിടെ പലയിടങ്ങളിലും അവസരംതേടിയലഞ്ഞു. അവസാനത്തെ ചില്ലിക്കാശും തീര്‍ന്നതോടെ നാട്ടിലേക്കുമടങ്ങാന്‍ തീരുമാനിച്ച ജോയി തീവണ്ടിക്കൂലിക്ക് കാശില്ലാതെ അലഞ്ഞു. പ്രാണനെക്കാള്‍ സ്നേഹിച്ചിരുന്ന അക്കോഡിയന്‍ വില്ക്കാന് തീരുമാനിച്ചു. കടയിലെത്തി അക്കോഡിയന്‍ വാങ്ങി പണം തരണമെന്ന് അപേക്ഷിച്ചു. കടക്കാരന് ജോയിയെ കൊണ്ടുപോയത് സംഗീതജ്ഞനായ എം.എസ്. വിശ്വനാഥന്റെ മുന്‍പിലാണ്. ഉപകരണത്തിനു കേടില്ലെന്നു തെളിയിക്കാന്‍ എം.എസ്. വിശ്വനാഥന് ആവശ്യപ്പെട്ടു. ജോയി അക്കോഡിയന്‍ വായിച്ചുകാണിച്ചു.
എം.എസ്. വിശ്വനാഥന് ചോദിച്ചു-”എന്തിനാണ് ഈ ഉപകരണം വില്‍ക്കുന്നത്?”
ജോയി പറഞ്ഞു- ”നാട്ടിലേക്ക് പോകാന്‍ പണം വേണം. അതിനാണ്.”
എം.എസ്. വിശ്വനാഥന് ചോദിച്ചു- ”എന്തിനാണ് നാട്ടിലേക്ക് പോകുന്നത്?”
ജോയി പറഞ്ഞു-”ഇവിടെ പണിയൊന്നും ശരിയായില്ല. അതിനാലാണ്”.
”പണവും പണിയും കിട്ടിയാല്‍ ഇതു വില്‍ക്കുകയില്ല, നാട്ടിലേക്കുപോകുകയുമില്ല അല്ലേ?”- എം.എസ്. ചോദിച്ചു.
പോകില്ലെന്നായിരുന്നു മറുപടി.
നീ ഇന്നു മുതല്‍ എന്റെ ട്രൂപ്പില്‍ അംഗമാണെന്ന് എം.എസിന്റെ പ്രഖ്യാപനം.
വിശ്വനാഥനോടൊപ്പം കുറേ പാട്ടുകള്‍ ഒരുക്കിയ ജോയി പിന്നീട് സ്വതന്ത്രസംഗീതസംവിധായകനായി. നാട്ടിലെ പഴയ ട്രൂപ്പിലെ അംഗങ്ങളെ ചെന്നൈയിലേക്ക് ക്ഷണിച്ച് ട്രൂപ്പില്‍ അംഗങ്ങളാക്കി.
മലയാള സിനിമാഗാനശാഖയില്‍ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട ജോയി 71 സിനിമകള്‍ക്ക് ഗാനങ്ങളൊരുക്കി. മിക്കതും ജയന്റെ സിനിമകള്‍ക്കായിരുന്നു. എല്ലാംതന്നെ സൂപ്പര്‍ഹിറ്റുകളായി. പ്രമേഹം മൂര്‍ച്ഛിച്ചതോടെ സംഗീതരംഗത്തുനിന്നകന്നു. വൈകാതെ രണ്ടുകാലുകളും മുറിച്ചുമാറ്റി. പിന്നീട് തളര്‍വാതവും പക്ഷാഘാതവും പിടികൂടി. സംസാരവും വ്യക്തമല്ലാതായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]