![](https://newskerala.net/wp-content/uploads/2024/11/Shivaraj20Kumar-1024x576.jpg)
തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ശിവരാജ് കുമാർ. അദ്ദേഹം നായകനായ ഭൈരതി രണഗൽ എന്ന ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ഇപ്പോൾ തന്റെ കുട്ടിക്കാലത്തുണ്ടായ രണ്ട് സംഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
തന്റെ അച്ഛനമ്മമാർ വിവാഹിതരായി 12 വർഷങ്ങൾക്കുശേഷമാണ് താൻ ജനിക്കുന്നതെന്ന് ഡെക്കാൺ ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ ശിവരാജ്കുമാർ പറഞ്ഞു. “ഗജനൂർ എന്ന സ്ഥലത്താണ് ഞങ്ങളുടെ കുടുംബവീട്. വലിയ കുടുംബമാണ് ഞങ്ങളുടേത്. നാലോ അഞ്ചോ കസിൻസുമൊത്താണ് ഞാൻ വളർന്നത്. മൂന്ന് അമ്മമാരാണ് എന്നെ വളർത്തിയത്. എന്റെ അമ്മ, അച്ഛന്റെ അമ്മ, അച്ഛന്റെ സഹോദരി എന്നിവരാണവർ. ഒരിക്കൽ ഞാനേതോ വീട്ടിൽപ്പോയി അവരോട് കഴിക്കാൻ എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെട്ടു. അവർ തന്നത് ഞാൻ കഴിച്ചു. അവിടെത്തന്നെ കിടന്നുറങ്ങി. അപ്പാജി (രാജ്കുമാർ)വന്നാണ് എന്നെ തിരികെ കൊണ്ടുപോയത്.” ശിവരാജ് കുമാർ ഓർത്തെടുത്തു.
മറ്റൊരു സംഭവത്തേക്കുറിച്ച് സൂപ്പർതാരം പറഞ്ഞതിങ്ങനെ. “മൂന്നോ നാലോ വയസുകാണും എനിക്ക്. ചെന്നൈയിലെ ഏതോ തെരുവിലൂടെ ഞാൻ അലഞ്ഞുതിരിഞ്ഞ് നടന്നു. ഒരുപാടുനേരത്തെ അന്വേഷണത്തിൽ വീട്ടുകാർ കണ്ടെത്തുമ്പോൾ വസ്ത്രമൊന്നുമില്ലാതെ നിൽക്കുകയായിരുന്നു ഞാൻ. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ ഞാൻ അവിടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ ചൂണ്ടിക്കാട്ടി. എന്റെ വസ്ത്രങ്ങൾ മുഴുവൻ ഞാനവന് നൽകിയിരിക്കുകയായിരുന്നു.” ശിവരാജ് കുമാർ കൂട്ടിച്ചേർത്തു.
ശിവരാജ് കുമാറിന്റെ കരിയറിലെ വൻവിജയങ്ങളിലൊന്നായ മഫ്തി എന്ന ചിത്രത്തിന്റെ പ്രീക്വൽ ആയെത്തിയ ചിത്രമാണ് ഭൈരതി രണഗൽ. മഫ്തിയിലെ ഭൈരതി രണഗൽ എന്ന കഥാപാത്രത്തിന്റെ പൂർവചരിത്രമാണ് ചിത്രം പറയുന്നത്. മഫ്തി ഒരുക്കിയ നാരദൻ തന്നെയാണ് പുതിയ ചിത്രവും ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]