മുംബൈ: തന്റെ വീട്ടുജോലിക്കാരിയുടെ കാണാതായ മകളെ കിട്ടിയെന്ന സന്തോഷവാർത്ത പങ്കുവെച്ച് നടി സണ്ണി ലിയോൺ. ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. കുട്ടിയെ തിരിച്ചെത്തിക്കുന്നവർക്ക് നടി 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് കുട്ടിയെ കിട്ടിയതായി സണ്ണി ലിയോൺ അറിയിച്ചത്. കാണാതായി 24 മണിക്കൂറിനുശേഷമാണ് കുട്ടിയെ കണ്ടെത്തിയതെന്ന് സണ്ണി ലിയോൺ കുറിച്ചു. പോസ്റ്റിൽ മുംബൈ പോലീസിനെ ടാഗ് ചെയ്യുകയും അവർക്കുള്ള നന്ദി അറിയിക്കുകയും ചെയ്തു.
‘‘അവളെ കണ്ടെത്തി… ഞങ്ങളുടെ പ്രാർഥത്ഥനകൾക്ക് ഉത്തരം കിട്ടി. ദൈവം വളരെ വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തിന് വേണ്ടി മുബൈ പൊലീസിന് വളരെയധികം നന്ദി അറിയിക്കുന്നു. പോസ്റ്റ് ഷെയർ ചെയ്ത് കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വൈറലാക്കിയ എല്ലാവർക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു.’’–സണ്ണി ലിയോൺ കുറിച്ചു.
മുംബൈയിലെ ജോഗേശ്വരി ഭാഗത്തുവെച്ച് ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും സണ്ണി ലിയോൺ പോസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ അന്വേഷിച്ച് മാതാപിതാക്കൾ ഭ്രാന്തുപിടിച്ച അവസ്ഥയിലാണെന്നാണ് സണ്ണി ലിയോൺ ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറഞ്ഞത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പേരും ഫോൺനമ്പറുകളും താരം കുറിപ്പിനൊപ്പം ചേർത്തിരുന്നു.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത കെന്നഡിയാണ് സണ്ണി ലിയോൺ ഒടുവിൽ ചെയ്ത ചിത്രം. ഈ വർഷം കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വൻവരവേല്പാണ് ലഭിച്ചത്. ആസ്വാദകർ ഏഴുമിനിറ്റ് എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെയാണ് കെന്നഡിയെ സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]