
2010 ഫിഫ ലോകകപ്പ് സമയത്ത് ഇറങ്ങിയ വക്കാ വക്കാ എന്ന ഒറ്റ ഗാനം മതി ഷാക്കിറ എന്ന ഗായികയെ ഏത് സംഗീതപ്രേമിക്കും തിരിച്ചറിയാൻ. തനിക്ക് നേരിട്ട ഒരു ദുരനുഭവത്തോടുള്ള ഗായികയുടെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയാ ലോകത്ത് ചർച്ചയാവുകയാണ്. ഒരു ആരാധകനിൽനിന്ന് നേരിട്ട മോശം പെരുമാറ്റത്തെത്തുടർന്ന് സംഗീത പരിപാടി പാതിയിൽ നിർത്തി വേദി വിട്ടിറങ്ങുകയായിരുന്ന അവർ.
ലിവ് മിയാമി നൈറ്റ് ക്ലബിലാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയ സംഭവം അരങ്ങേറിയത്. ക്ലബിലെ അന്തരീക്ഷത്തിന് ചേരുംവിധം ഒരു ബ്രൗൺ മിനി ഡ്രസ് ആയിരുന്നു ഷാക്കിറ ധരിച്ചിരുന്നത്.
പുതിയ ഗാനമായ സോൾട്ടെറായ്ക്കൊപ്പം വേദിയിൽ നൃത്തംചെയ്യുകയായിരുന്നു ഗായിക. അപ്പോഴാണ് മുൻനിരയിലുണ്ടായിരുന്ന ഒരു ആരാധകൻ തന്റെ വസ്ത്രത്തിനിടയിലൂടെ ചിത്രം പകർത്താൻ ശ്രമിക്കുന്നത് ഷാക്കിറയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത്തരത്തിൽ ചെയ്യരുതെന്ന് താക്കീത് ചെയ്തശേഷം അവർ നൃത്തം തുടർന്നു. എന്നാൽ അയാൾ വീണ്ടും സഭ്യമല്ലാത്ത രീതിയിൽ ദൃശ്യം പകർത്തുന്നത് കണ്ടതോടെ ഗായിക പ്രകടനം നിർത്തി വേദി വിട്ടിറങ്ങുകയായിരുന്നു.
ഷാക്കിറയ്ക്ക് നേരിട്ട ദുരനുഭവത്തിൽ പ്രതിഷേധവുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങളുമായെത്തിയത്. സെലിബ്രിറ്റികൾ പോലും ആളുകളിൽ നിന്ന് മോശം പെരുമാറ്റത്തിന് വിധേയരാകുന്ന ഒരു ലോകത്ത് സ്ത്രീകളുടെ സുരക്ഷയുടെ പ്രാധാന്യമാണ് പലരും കമന്റുകളായി പോസ്റ്റ് ചെയ്തത്. സ്ത്രീകളോട് മോശമായി പെരുമാറുന്നവർ മാനസികമായി അസുഖം ബാധിച്ചവരാണെന്നും ചിലർ കമന്റ് ചെയ്തു.
ഈ വർഷം മാർച്ചിലാണ് വിമെൻ ഡോണ്ട് ക്രൈ എന്ന ആൽബം ഷാക്കിറ പുറത്തിറക്കിയത്. കഴിഞ്ഞ ഏഴുവർഷത്തിനിടെ അവർ പുറത്തിറക്കിയ ആൽബമായിരുന്നു ഇത്. സ്പാനിഷ് ഫുട്ബോളർ ജെറാർഡ് പിക്വേയുമായുള്ള വേർപിരിയലിനുശേഷം ഇപ്പോൾ അമേരിക്കയിലാണ് ഷാക്കിറ ജീവക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]