
മുംബൈ: ബോളിവുഡ് താരം മലൈക അറോറയുടെ വളർത്തച്ഛൻ അനിൽ കുൽദീപ് മെഹ്തയുടെ മരണത്തിൽ പോലീസ് മുൻ ഭാര്യ ജോയ്സ് പോളികാർപ്പിൻ്റെ മൊഴിയെടുത്തു. അനിൽ സ്ഥിരമായി ബാൽക്കണിയിൽ പത്രം വായിച്ചിരിക്കാറുണ്ടെന്ന് ജോയ്സ് പോലീസിനോട് പറഞ്ഞു. ബുധനാഴ്ചയാണ് അനിൽ മെഹ്ത ടെറസിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
തങ്ങൾ വിവാഹമോചിതരായെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരുമിച്ച് താമസിക്കുകയാണെന്ന് ജോയ്സ് പറയുന്നു. ബുധനാഴ്ച രാവിലെ സ്വീകരണമുറിയിൽ അനിലിൻ്റെ ചെരിപ്പ് കണ്ടപ്പോൾ ബാൽക്കണിയിൽ അന്വേഷിച്ച് പോയതായും ജോയ്സ് പോലീസിനെ അറിയിച്ചു. അവിടെ കാണാതെ വന്നപ്പോൾ ബാൽക്കണിയിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ കെട്ടിടത്തിൻ്റെ സെക്യൂരിറ്റി സഹായത്തിനായി നിലവിളിക്കുന്നത് കണ്ടുവെന്നും ജോയ്സ് പറഞ്ഞു. അനിലിന് മുട്ടുവേദന മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ജോയ്സ് കൂട്ടിച്ചേർത്തു.
അതേസമയം, കുറച്ചു കാലങ്ങളായി അനിൽ കുൽദീപ് മെഹ്ത വിഷാദത്തിലായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പഞ്ചാബി സ്വദേശിയായ അനിൽ മെഹ്ത ബിസിനസ്, സിനിമാവിതരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മലൈകയുടെ മുൻഭർത്താവ് അർബാസ് ഖാനും നടിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം മുംബൈയിലെ വസതിയിലെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
(ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ: 1056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]